Kerala

ടിവി ചര്‍ച്ചയില്‍ കൊലവിളിയുമായി ടിവി രാജേഷും ടി സിദ്ദീഖും; ക്ഷമ ചോദിച്ച് വാര്‍ത്താ അവതാരകന്‍

രണ്ടുപേരും വാക്കേറ്റം നിര്‍ത്തിയില്ലെങ്കില്‍ ചര്‍ച്ചയില്‍ വേണ്ടെന്നും പ്രേക്ഷകരോട് ക്ഷമചോദിക്കുകയാണെന്നും വാര്‍ത്താ അവതാരകന്‍

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം:  മട്ടന്നൂരിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബിന്റെ കൊലപാതം സിബിഐ അന്വേഷിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടിരിക്കെ മാതൃഭൂമി ന്യൂസിന്റെ ചര്‍ച്ചയില്‍ സിപിഎം നേതാവും എംഎല്‍എയുമായ ടിവി രാജേഷും കോഴിക്കോട് ഡിസിസി പ്രസിഡന്റ് ടി സിദ്ദീഖും തമ്മില്‍ കൊലവിളി. കൊലവിളിയെ തുടര്‍ന്ന് ഏറെ നേരം ശ്ബ്ദം മ്യൂട്ട് ചെയ്‌തെങ്കിലും നേതാക്കന്‍മാര്‍ തമ്മില്‍ കൊലവിളി തുടരുകയായിരുന്നു

കൊല്ലിച്ചില്ലെങ്കില്‍ കോടതിയില്‍ വിരണ്ടെതെന്തിനെന്നായിരുന്നു മാതൃഭൂമിയുടെ ചര്‍ച്ച. ബിജെപിയെ പ്രതിനിധീകരിച്ച് പികെ കൃഷ്ണദാസും, കോണ്‍ഗ്രസിനെ പ്രതിനിധികരിച്ച് ടി സിദ്ദിഖും സിപിഎം പ്രതിനിധിയായി ടിവി രാജേഷുമാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്. ചര്‍ച്ചക്കിടെ  ചോദ്യങ്ങള്‍ക്ക് മറുപടി പറയാതെ സിപിഎം കൊലയാളി പാര്‍ട്ടിയാണെന്ന് ആവര്‍ത്തിച്ചതോടെയാണ് ടിവി രാജേഷും തമ്മില്‍ പരസ്പരം ഏറ്റുമുട്ടിയത്. ഏറ്റുമുട്ടലിനിടയില്‍ വാര്‍ത്താ അവതാകരന്‍ ശബ്ദം മ്യൂട്ട് ചെയ്യാന്‍ ആവശ്യപ്പെടുകയായിരുന്നു. മ്യൂട്ട് ചെയ്ത ശേഷവും ഇരുവരും പരസ്പരം ഏറ്റുമുട്ടുകയായിരുന്നു. വാര്‍ത്താ അവതാരകന്‍ ഇരുനേതാക്കളും ഏറ്റുമുട്ടുന്നത് ആസ്വദിക്കുകയും ചെയ്യുകയായിരുന്നു. പിന്നീട് ബിജെപി നേതാവ് പി കൃഷ്ണദാസിലേക്ക് ചോദ്യവുമായി എത്തിയപ്പോള്‍ ഇരുവരും ഏറ്റുമുട്ടല്‍ നിര്‍ത്താന്‍ തയ്യാറായില്ല.

പിന്നീട് ഇത് ജനം കാണുന്നുണ്ടെന്നും ഉത്തരവാദപ്പെട്ട നേതാക്കളാണെന്ന കാര്യം മറക്കരുതെന്ന് പറഞ്ഞിട്ടും വാക്കേറ്റം നിര്‍ത്താന്‍ ഇരുവരും തയ്യാറായില്ല. പിന്നീട് രണ്ടുപേരും വാക്കേറ്റം നിര്‍ത്തിയില്ലെങ്കില്‍ ചര്‍ച്ചയില്‍ വേണ്ടെന്നും പ്രേക്ഷകരോട് ക്ഷമചോദിക്കുകയാണെന്നും വാര്‍ത്താ അവതാരകന്‍ തയ്യാറായതോടെയാണ് ഇരുവരും വാക്കേറ്റം നിര്‍ത്തിയിത്

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നിക്ഷേപ അനുമതി വേ​ഗത്തിലാക്കും, 'സരള്‍ കേരളം' പദ്ധതിയുമായി സര്‍ക്കാര്‍; 19 നിയമങ്ങളില്‍ ഭേദഗതി വരുത്തുമെന്ന് മുഖ്യമന്ത്രി

റെയ്ഡിനെത്തിയ എസ്ഐടി കണ്ടത് വൻ മദ്യശേഖരം, എക്സൈസിനെ വിളിച്ചു വരുത്തി,43 ലിറ്റര്‍ വിദേശമദ്യം കണ്ടെടുത്തു; ആന്റോ അ​ഗസ്റ്റിന് കൂടുതൽ കുരുക്ക്

സീറ്റ് ബെൽറ്റ് കർശനമാക്കൽ ക്രമസമാധാന പരിപാലന വിഷയം: നിയമങ്ങളുണ്ട്, നടപ്പാക്കലിലാണ് വീഴ്ച; പൊതുതാൽപ്പര്യ ഹർജി തീർപ്പാക്കി സുപ്രീം കോടതി

20 വര്‍ഷമൊന്നും കാത്തുനില്‍ക്കേണ്ട!, എളുപ്പം ഭവന വായ്പ അടച്ചുതീര്‍ക്കാം; ഒരു കോടി രൂപയും സമ്പാദിക്കാം, വേറിട്ട പ്ലാന്‍

മനോജ് കെ ജയൻ്റെയും ഉ‍ർവശിയുടെയും മകൾ തേജലക്ഷ്മി ഇനി നായിക, ഒപ്പം ശ്രീനാഥ് ഭാസിയും; 'പ്രിയതമൻ' ഒരുങ്ങുന്നു