Kerala

ഡച്ച് താരം ആര്യൻ റോബൻ ബൂട്ടഴിച്ചു ; പ്രൊഫഷണല്‍ കരിയറിനോട് വിട 

പ്രൊഫഷണല്‍ കരിയറിലെ 606 മത്സരങ്ങളില്‍ നിന്നായി 210 ഗോളുകള്‍ നേടിയിട്ടുണ്ട്

Author : സമകാലിക മലയാളം ഡെസ്ക്

ആംസ്റ്റര്‍ഡാം: ഹോളണ്ട് ഫുട്‌ബോള്‍ താരം ആര്യന്‍ റോബന്‍ പ്രൊഫഷണല്‍ കരിയറിനോട് വിട പറഞ്ഞു. പ്രൊഫഷണല്‍ കരിയറിലെ 606 മത്സരങ്ങളില്‍ നിന്നായി 210 ഗോളുകള്‍ നേടിയിട്ടുണ്ട്. ഇക്കഴിഞ്ഞ സീസണോടെ ജര്‍മന്‍ ക്ലബ്ബ് ബയറണ്‍ മ്യൂണിക്ക് റോബനുമായുള്ള കരാര്‍ അവസാനിപ്പിച്ചിരുന്നു. പി.എസ്.വി ഐന്തോവന്‍, ചെല്‍സി, റയല്‍ മാഡ്രിഡ്, ബയറണ്‍ മ്യൂണിക്ക് എന്നീ ക്ലബ്ബുകളിലായി 19 വര്‍ഷക്കാലം നീണ്ട കരിയറിനാണ് ഇതോടെ അവസാനമായിരിക്കുന്നത്. 

ഹോളണ്ടിനായി 96 മത്സരങ്ങളില്‍ റോബന്‍ ബൂട്ടണിഞ്ഞിട്ടുണ്ട് ആര്യൻ റോബന്‍. റ​ഷ്യ​ൻ ലോ​ക​ക​പ്പി​ന് ഹോ​ള​ണ്ടി​നു യോ​ഗ്യ​ത നേ​ടാ​നാ​കാ​തെ പോ​യ​തി​നു പി​ന്നാ​ലെ 2017ൽ ​റോ​ബ​ൻ രാ​ജ്യാ​ന്ത​ര ഫു​ട്ബോ​ളി​നോ​ട് വി​ട​പ​റ​ഞ്ഞി​രു​ന്നു. 2003ൽ ​ഹോ​ള​ണ്ട് സീ​നി​യ​ർ ടീ​മി​നു​വേ​ണ്ടി അ​ര​ങ്ങേ​റി​യ റോ​ബ​ൻ 96 മ​ൽ​സ​ര​ങ്ങ​ളി​ൽ 37 ഗോ​ളു​ക​ൾ നേ​ടി. ഹോ​ള​ണ്ടി​നെ 2010 ലോ​ക​ക​പ്പി​ൽ ഫൈ​ന​ലി​ൽ ഫൈ​ന​ലി​ൽ എ​ത്തി​ക്കു​ന്ന​തി​ലും 2014 ലോ​ക​ക​പ്പി​ൽ മൂ​ന്നാം സ്ഥാ​ന​ത്ത് എ​ത്തി​ക്കു​ന്ന​തി​ലും നി​ർ​ണാ​യ​ക പ​ങ്കു​വ​ഹി​ച്ചു

2000ൽ ​ഗ്രോ​നിം​ഗെ​നി​ലൂ​ടെ​യാ​ണ് റോ​ബ​ൻ സീ​നി​യ​ർ ക്ല​ബ് ക​രി​യ​ർ ആ​രം​ഭി​ച്ച​ത്. 2002 മു​ത​ൽ 2004വ​രെ പി​എ​സ്‌​വി​യി​ലാ​ണ് ക​ളി​ച്ച​ത്. 2004ൽ‌ ​ചെ​ൽ​സി​യി​ലെ​ത്തി​യ താ​രം മൂ​ന്നു വ​ർ​ഷം അ​വി​ടെ ക​ളി​ച്ചു. ചെ​ൽ​സി​ക്ക് വേ​ണ്ടി 67 മ​ത്സ​ര​ങ്ങ​ളി​ൽ 15 ഗോ​ളും അ​ടി​ച്ചു. 2007ൽ ​റ​യ​ൽ മാ​ഡ്രി​ഡി​ലേ​ക്ക് കൂ​ടു​മാ​റി. റ​യ​ലി​ന് വേ​ണ്ടി അ​മ്പ​തു മ​ത്സ​ര​ങ്ങ​ൾ ക​ളി​ച്ച​ശേ​ഷം റോ​ബ​ൻ ബ​യ​ണി​ലേ​ക്ക് ക​ളി​മാ​റ്റി.

സ്പാനിഷ് ക്ലബ്ബ് റയല്‍ മാഡ്രിഡിനൊപ്പം ലാ ലിഗ, സൂപ്പര്‍ കപ്പ് കിരീടങ്ങള്‍ നേടിയിട്ടുണ്ട്. ചെല്‍സിക്കൊപ്പം രണ്ട് പ്രീമിയര്‍ ലീഗ് കിരീടങ്ങള്‍ സ്വന്തമാക്കി. പിന്നീട് 10 വര്‍ഷക്കാലം ബയറണില്‍ തുടര്‍ന്ന റോബന്‍ എട്ടു ബുണ്ടസ്‌ലിഗ കിരീടങ്ങളിലും 2013-ല്‍ ചാമ്പ്യന്‍സ് ലീഗ് നേട്ടത്തിലും പങ്കാളിയായി. ബ​യ​ണി​നാ​യി 201 മ​ത്സ​ര​ങ്ങ​ളി​ൽ ഇ​റ​ങ്ങി​യ താ​രം 99 ഗോ​ളു​ക​ളും വ​ല​യി​ലാ​ക്കി. ലോ​ക ഫു​ട്ബോ​ളി​ലെ ഏ​റ്റ​വും മി​ക​ച്ച വി​ങ്ങ​ർ​മാ​രി​ലൊ​രാ​ളാ​യി വാ​ഴ്ത്ത​പ്പെ​ടു​ന്ന റോ​ബ​ൻ അ​തി​വേ​ഗ​വും ക​രു​ത്തു​റ്റ ഇ​ടം​കാ​ൽ ഷോ​ട്ടു​ക​ൾ കൊ​ണ്ടു​മാ​ണ് ശ്ര​ദ്ധേ​യ​നാ​യ​ത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം