Kerala

ഡ്രൈവിങ് സീറ്റിൽ ചാരി കിടക്കുന്ന നിലയിൽ യുവാവിന്റെ മൃത​ദേഹം; കണ്ടെത്തിയത് സ്വകാര്യ ആശുപത്രിയുടെ കാർ പാർക്കിങ് ഏരിയയിൽ; രണ്ട് ദിവസത്തെ പഴക്കം

ഡ്രൈവിങ് സീറ്റിൽ ചാരി കിടക്കുന്ന നിലയിൽ യുവാവിന്റെ മൃത​ദേഹം; കണ്ടെത്തിയത് സ്വകാര്യ ആശുപത്രിയുടെ കാർ പാർക്കിങ് ഏരിയയിൽ; രണ്ട് ദിവസത്തെ പഴക്കം

സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: കോട്ടക്കലിൽ നിർത്തിയിട്ട കാറിനുള്ളിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ആട്ടീരി സ്വദേശി അനീസ് (40) ആണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയോടെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയുടെ പാർക്കിങ് ഏരിയയിൽ നിർത്തിയിട്ട കാറിലാണ് മൃതദേഹം കണ്ടെത്തിയത്.

ഡ്രൈവിങ് സീറ്റിൽ ചാരി കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. മൃതദേഹത്തിന് രണ്ട് ദിവസം പഴക്കമുണ്ടെന്നാണ് സൂചന.

ആശുപത്രി അധികൃതർ വിവരമറിയിച്ചതിനെ തുടർന്ന് കോട്ടക്കൽ പൊലീസ് സ്ഥലത്തെത്തി പ്രാഥമിക പരിശോധന നടത്തി. മലപ്പുറത്ത് നിന്നെത്തിയ വിരലടയാള വിദഗ്ധരും ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തി. തിരൂർ ഡിവൈഎസ്പി സുരേഷ് ബാബുവിന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

യുവനടിയുടെ പീഡന പരാതി; സംവിധായകൻ രഞ്ജിത് അറസ്റ്റിൽ

'അന്ന് ഇഎംഎസിനെ തോല്‍പ്പിക്കാന്‍ ജനസംഘം നോമിനേഷന്‍ പിന്‍വലിച്ചു, എ കെ ജിയെ പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസ് പരസ്യസഖ്യമുണ്ടാക്കി'

കൂടുതല്‍ നേതാക്കള്‍ കൊല്ലപ്പെട്ടാല്‍...; ഗൂഗിള്‍, ആപ്പിള്‍, മെറ്റ, ടെസ്ല ഉള്‍പ്പടെയുള്ള കമ്പനികളെ തകര്‍ക്കും, ഇറാന്‍ മുന്നറിയിപ്പ്

ഏഷ്യന്‍ കപ്പ് ക്വാളിഫയറില്‍ ആശ്വാസ ജയം; കൊച്ചിയില്‍ ഹോങ്കോങ്ങിനെ പൂട്ടി ഇന്ത്യ

'സതീശനെ വെല്ലുവിളിക്കരുത്, മുഖ്യമന്ത്രിയെ മൂക്ക് കൊണ്ട് 'ഋതിക് റോഷൻ' എന്ന് എഴുതിക്കും'

SCROLL FOR NEXT