Kerala

ഡൽഹിയിലേക്കുള്ള ട്രെയിൻ ഇന്ന്‌ പുറപ്പെടും; ടിക്കറ്റ് ലഭിച്ചവർ നാല്‌ മണിക്കൂർ മുമ്പ്‌‌ സ്‌റ്റേഷനിലെത്തണം

ഐആർസിടിസി ഭക്ഷണം നൽകുമെങ്കിലും യാത്രക്കാർ കഴിവതും ഭക്ഷണം കൈയിൽ കരുതുന്നതാണ്‌ നല്ലതെന്ന്‌ റെയിൽവേ

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : ന്യൂഡൽഹിയിലേക്കുള്ള ആദ്യ പ്രത്യേക ട്രെയിൻ ഇന്ന്  തിരുവനന്തപുരത്തു നിന്ന്‌ പുറപ്പെടും. ഇന്നുരാത്രി 7.15 നാണ് തിരുവനന്തപുരത്ത് നിന്നും ട്രെയിൻ പുറപ്പെടുക. കൺഫോം ടിക്കറ്റുള്ളവർ നാല്‌ മണിക്കൂർ മുമ്പ്‌ യാത്രയ്‌ക്ക്‌ സ്‌റ്റേഷനിലെത്തണം.

02431 നിസാമുദ്ദീൻ എക്‌സ്‌പ്രസിന്‌ തിരുവനന്തപുരം ജില്ലയിൽനിന്ന്‌ 299 പേർ ടിക്കറ്റ്‌ ബുക്ക്‌ ചെയ്‌തിട്ടുണ്ട്‌. ഐആർസിടിസി ഭക്ഷണം നൽകുമെങ്കിലും യാത്രക്കാർ കഴിവതും ഭക്ഷണം കൈയിൽ കരുതുന്നതാണ്‌ നല്ലതെന്ന്‌ റെയിൽവേ അറിയിച്ചു.

ഐആർസിടിസി വെബ്സൈറ്റ് വഴി മാത്രമാണ് ടിക്കറ്റ് വിതരണം. യാത്രക്കാർ നിർബന്ധമായും മാസ്ക് ധരിക്കണമെന്ന് റെയിൽവേ അറിയിച്ചു. വൈദ്യപരിശോധനയ്ക്ക് ശേഷമാകും ട്രെയിനിൽ കയറ്റുക. ഡൽഹിയിൽ നിന്നുള്ള ആദ്യ ട്രെയിൻ ഇന്നുരാവിലെ തിരുവനന്തപുരത്തെത്തിയിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം