Kerala

തട്ടുദോശ കിട്ടാന്‍ വൈകി: വൈറ്റില ഹബ്ബില്‍ കളിത്തോക്ക് ചൂണ്ടി അഴിഞ്ഞാട്ടം; ഒടുവില്‍ പൊലീസ് പിടിയില്‍

ഹബ്ബിനു സമീപം മദ്യലഹരിയില്‍ കളിത്തോക്കുമായി ഭീകരാന്തരീക്ഷം സൃഷ്ടിച്ച കൊല്ലം സ്വദേശി സുനിലിനെ (40) മരട് പൊലീസ് പിടികൂടി.

സമകാലിക മലയാളം ഡെസ്ക്

വൈറ്റില: ഹബ്ബിനു സമീപം മദ്യലഹരിയില്‍ കളിത്തോക്കുമായി ഭീകരാന്തരീക്ഷം സൃഷ്ടിച്ച കൊല്ലം സ്വദേശി സുനിലിനെ (40) മരട് പൊലീസ് പിടികൂടി. വെള്ളിയാഴ്ച രാത്രി എട്ടരയോടെ ആയിരുന്നു സംഭവം. തട്ടുദോശ കിട്ടാന്‍ വൈകിയതോടെയാണ് ഇയാള്‍ തോക്കെടുത്തത്. തോക്കിന്‍ മുനയിലാണ് തട്ടുകടക്കാര്‍ പിന്നീടു ദോശ ചുട്ടത്. ഇത് കളിത്തോക്കാണെന്ന് കടക്കാര്‍ക്ക് മനസ്സിലായില്ല. 

2 പേര്‍ കൂടി ഇയാള്‍ക്കൊപ്പം ഉണ്ടായിരുന്നതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു.മേശപ്പുറത്ത് തോക്ക് വച്ചാണ് ഭക്ഷണം കഴിച്ചത്. ഇതിനു ശേഷം ഇയാള്‍ തോക്കുയര്‍ത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. വിവരം അറിഞ്ഞെത്തിയ മരട് പൊലീസ് ഇയാളെ കീഴ്‌പ്പെടുത്തി തോക്ക് കൈവശപ്പെടുത്തിയപ്പോഴാണ് കളിത്തോക്കാണെന്നു മനസ്സിലായത്.

ഒപ്പമുണ്ടായിരുന്നവര്‍ പൊലീസിനെ കണ്ട് ഓടി രക്ഷപ്പെട്ടു. മദ്യപിച്ചതായി വൈദ്യപരിശോധനയില്‍ തെളിഞ്ഞ ഇയാളെ പൊതുജനങ്ങളെ ഭീഷണിപ്പെടുത്തിയതിനു പിഴ ഈടാക്കി വിട്ടയച്ചതായി മരട് എസ്എച്ച് സി വിനോദ് പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മുഹമ്മദ് ഷിയാസിനെ എവിടെ നിര്‍ത്തും?, സതീശന്‍റെ വിശ്വസ്തന് സീറ്റായില്ല, എറണാകുളത്ത് നാലു മണ്ഡലങ്ങളില്‍ കോണ്‍ഗ്രസിന് തലവേദന

സ്വര്‍ണ വിലയില്‍ ഇടിവ്, പവന് 240 രൂപ കുറഞ്ഞു

'തുളസി'യെപ്പോലെ ഒറ്റയ്ക്ക് ആണെന്ന് തോന്നിയിട്ടുണ്ടോ എപ്പോഴെങ്കിലും ?; സോഷ്യൽ മീഡിയയിൽ ചർച്ചയായി മ്യൂസിക് വിഡിയോ

മുഖം തിളങ്ങാൻ ഈ 3 ആയുർവേദ എണ്ണകൾ മതി

'മതി ഇവിടെ വച്ച് നിർത്തിക്കോ, നടിമാർ നിങ്ങളുടെ സ്വത്തല്ല'; എഐഎഡിഎംകെ നേതാവിനെതിരെ ഖുശ്ബു

SCROLL FOR NEXT