Kerala

തന്നെ യുഡിഎഫ് പലതവണ പിന്നില്‍നിന്ന് കുത്തി; ജോസ് ടോമിനെ വ്യക്തിഹത്യ ചെയ്തിട്ടില്ലെന്ന് മാണി സി കാപ്പന്‍

പാലായില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ജോസ് ടോം പുലികുന്നേലിനെ വ്യക്തിഹത്യ ചെയ്ത് പ്രചാരണം നടത്തിയിട്ടില്ലെന്ന് ഇടതുമുന്നണി സ്ഥാനാര്‍ത്ഥി മാണി സി കാപ്പന്‍

Author : സമകാലിക മലയാളം ഡെസ്ക്

കോട്ടയം: പാലായില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ജോസ് ടോം പുലികുന്നേലിനെ വ്യക്തിഹത്യ ചെയ്ത് പ്രചാരണം നടത്തിയിട്ടില്ലെന്ന് ഇടതുമുന്നണി സ്ഥാനാര്‍ത്ഥി മാണി സി കാപ്പന്‍. തന്നെയാണ് പലതവണ യുഡിഎഫ് പിന്നില്‍ നിന്ന് കുത്തിയതെന്ന് മാണി സി കാപ്പന്‍ പറഞ്ഞു.

പാലായിലെ ഉപതെരഞ്ഞെടുപ്പില്‍ താന്‍ ജയിക്കുമെന്നും മാണി സി കാപ്പന്‍ പറഞ്ഞു. വോട്ട് മറിക്കാനുള്ള ബിജെപി നീക്കം പൊളിഞ്ഞതോടെ പാലായില്‍ ഇടതുമുന്നണിക്ക് വിജയം ഉറപ്പായെന്നും മാണി സി കാപ്പന്‍ വ്യക്തമാക്കി. 

നേരത്തെ, ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ രഹസ്യ ധാരണയുണ്ടാക്കിയെന്ന് മാണി സി കാപ്പന്‍ ആരോപിച്ചിരുന്നു. ഒരു ബൂത്തില്‍ 35വോട്ട് യുഡിഎഫിന് നല്‍കാമെന്നാണ് ധാരണയുണ്ടായതെന്നും ഇരുകൂട്ടരും തമ്മില്‍ നടന്ന രഹസ്യ ചര്‍ച്ചയെക്കുറിച്ച് തനിക്ക് വിവരം ലഭിച്ചുവെന്നും മാണി സി കാപ്പന്‍ പറഞ്ഞിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

‘വോട്ടവകാശം ഭീഷണിയിൽ’; ഗ്യാനേഷ് കുമാറിനെതിരെ പ്രതീകാത്മക ഇംപീച്ച്മെന്റ് പ്രമേയം അവതരിപ്പിച്ച് ഇന്ത്യ മുന്നണി

ആകാശം ക്യാൻവാസായി എണ്ണായിരം അടി ഉയരത്തിൽ വർണവിസ്മയം തീർത്ത് 4 മലയാളി കലാകാരന്മാർ

'ഡിവോഴ്‌സ് വേണമെന്ന് പറഞ്ഞ് വീട്ടില്‍ വന്നാല്‍ എന്ത് പറയും'; ആ സിനിമ കണ്ട് അച്ഛനോട് ചോദിച്ചു: അനിഷ്മ അനില്‍കുമാര്‍

ദുൽഖർ സൽമാന്റെ 'ഐ ആം ​ഗെയിം' ഒടിടിയിൽ കയ്യടി നേടുമോ ? റിലീസ് തീയതി പുറത്ത്

​ഓട്ടോയിൽ നിന്ന് കളഞ്ഞുകിട്ടിയ ഒന്നേകാൽ പവൻ സ്വർണം ഉടമയ്ക്ക് തിരികെ നൽകി; മാതൃകയായി എട്ടാം ക്ലാസുകാരൻ