Kerala

തിരുവനന്തപുരത്ത് കനത്ത മഴ: പേപ്പാറ ഡാം നിറഞ്ഞു, കരമനയാറിന്റെ തീരത്ത് ജാഗ്രതാ നിര്‍ദേശം, ഓറഞ്ച് അലര്‍ട്ട്

കനത്ത മഴയെത്തുടര്‍ന്ന് പേപ്പാറ ഡാം നിറഞ്ഞു. ഇതേത്തുടര്‍ന്ന് അണക്കെട്ടിന്റെ പരിസര പ്രദേശത്ത് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കനത്ത മഴയെത്തുടര്‍ന്ന് പേപ്പാറ ഡാം നിറഞ്ഞു. ഇതേത്തുടര്‍ന്ന് അണക്കെട്ടിന്റെ പരിസര പ്രദേശത്ത് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഡാമിലെ ജലനിരപ്പ് 107.2 മീറ്ററായാണ് ഉയര്‍ന്നിരിക്കുന്നത്. പരമാവധി സംരക്ഷണ ശേഷി 107.5മീറ്ററാണ്. ഇതിലെത്തിയാല്‍ ഡാം തുറക്കുമെന്ന് ഇറിഗേഷന്‍ വകുപ്പ് അറിച്ചു. 

ഡാമിന്റെ വൃഷ്ടിപ്രദേശങ്ങള്‍ മുഴുവന്‍ വെള്ളത്തിനടിയിലാണ്. നാല് ഷട്ടറുകാണ് തുറക്കാന്‍ ഉദ്ദേശിക്കുന്നത്. കരമനയാറിന്റെ പരിധിയില്‍ താമസിക്കുന്നതവര്‍ക്ക് ജില്ലാ ഭരണകൂടം ജാഗ്രത നിര്‍ദേശം നല്‍കി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT