Kerala

തിരുവനന്തപുരത്ത് ഭർത്താവ് ഭാര്യയെ കഴുത്തറത്ത് കൊന്നു

കു​ടും​ബ​വ​ഴ​ക്കാ​ണ് കൊലപാതകത്തിൽ കലാശ‌ിച്ചതെന്നാണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. 

സമകാലിക മലയാളം ഡെസ്ക്

തി​രു​വ​ന​ന്ത​പു​രം: ഭ​ർ​ത്താ​വ് ഭാ​ര്യ​യെ വെ​ട്ടി​ക്കൊ​ന്നു. മു​ല്ല​ശേ​രി​യി​ൽ സ​ജീ​വി​ന്‍റെ ഭാ​ര്യ സ്മി​ത​യാ​ണ് (38) മ​രി​ച്ച​ത്. സ​ജീ​വി​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. തിരുവനന്തപുരം ജില്ലയിൽ ക​ര​കു​ളം മു​ല്ല​ശേ​രി​യി​ൽ ആണ് സംഭവം. കു​ടും​ബ​വ​ഴ​ക്കാ​ണ് കൊലപാതകത്തിൽ കലാശ‌ിച്ചതെന്നാണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. 

പുലര്‍ച്ചെ ഒരു മണിക്കായിരുന്നു സംഭവം. വീട്ടില്‍ കിടപ്പു മുറിയില്‍ വച്ചാണ് ഭാര്യയെ സജീവ് കുമാര്‍ കഴുത്തറുത്ത് കൊന്നത്. വീട്ടിലെ അടുക്കളയില്‍ ഉപയോഗിക്കുന്ന കത്തി വച്ചാണ് സജീവ് കുമാര്‍ സ്മിതയെ വെട്ടിയത്. വിവരമറിഞ്ഞ ഉടന്‍ നെടുമങ്ങാട് പൊലീസ് സ്ഥലത്തെത്തി സജീവ് കുമാറിനെ കസ്റ്റഡിയിലെടുത്ത് അന്വേഷണം ആരംഭിച്ചു.

നേരത്തേയും ഇയാള്‍ വീട്ടില്‍ വഴക്കുണ്ടാക്കിയിരുന്നുവെന്ന് അയല്‍ക്കാര്‍ പറഞ്ഞു. ഇന്നലെ രാത്രിയും വീട്ടില്‍ വലിയ രീതിയില്‍ ബഹളം കേട്ടിരുന്നു. സജീവ് കുമാര്‍ ഭാര്യയുമായി ഉച്ചത്തില്‍ സംസാരിക്കുകയും ചീത്ത വിളിക്കുകയുമായിരുന്നു. ഇത് ഒടുവില്‍ കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഊർജ്ജ നിലയങ്ങൾ ആക്രമിച്ചാൽ ഹോർമുസ് പൂർണമായും അടച്ചുപൂട്ടും'; ട്രംപിന്റെ ഭീഷണിക്ക് ഇറാന്റെ മറുപടി

പിഎസ്എല്‍ വിട്ട് ഐപിഎല്‍; താരങ്ങള്‍ക്കെതിരെ നടപടിയെന്ന് പാക് ക്രിക്കറ്റ് ബോര്‍ഡ്

'ഞാന്‍ പറഞ്ഞതില്‍ എന്താണ് വര്‍ഗീയത?; 1967 മുതലുള്ള എംഎല്‍എമാരുടെ ലിസ്റ്റ് ഞാന്‍ തരാം'

വൺപ്ലസിന്റെ പുതിയ ഫോൺ ചൊവ്വാഴ്ച വിപണിയിൽ; അറിയാം ഫീച്ചറുകൾ

'പൂരം കലക്കിയത് പോലെ ഗ്യാസ് വിഷയവും ഒന്ന് കലക്കാൻ ഉദ്ദേശിച്ചു, അതു ഞാൻ തുറക്കാനാകാത്ത വിധം പൂട്ടിയിട്ടുണ്ട്'

SCROLL FOR NEXT