Kerala

തിരുവനന്തപുരത്ത് വാഹനാപകടത്തില്‍ മൂന്ന് മരണം

തിരുവനന്തപുരം വെമ്പായത്ത് കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിയടക്കം മൂന്നുപേര്‍ മരിച്ചു.

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: തിരുവനന്തപുരം വെമ്പായത്ത് കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിയടക്കം മൂന്നുപേര്‍ മരിച്ചു. വെണ്‍മണി സ്വദേശിയായ ജെറിന്‍ (13), ഏലിയാമ്മ (70), കാര്‍ ഡ്രൈവറായ ബിനു (34) എന്നിവരാണ് മരിച്ചത്. ജെറിനടക്കമുള്ളവര്‍ സഞ്ചരിച്ചിരുന്ന കാറും കെഎസ്ആര്‍ടിസി ബസും തമ്മില്‍ കൂട്ടിയിടിച്ചായിരുന്നു അപകടം.

ജെറിന്‍ സംഭവസ്ഥലത്തും ബിനുവും ഏലിയാമയും ആശുപത്രിയില്‍ എത്തിയശേഷവുമാണ് മരിച്ചത്. കാറിലെ മറ്റു യാത്രക്കാരായ സുജ, ഫിലിപ്പോസ് എന്നിവരെ ഗുരുതരമായ പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ആഭ്യന്തരവകുപ്പിനും കാന്തപുരത്തിനും ഒരേ നയം; വനിതാ മാധ്യമപ്രവര്‍ത്തകയെ പ്രതിയാക്കിയത് മതമൗലികവാദികള്‍ക്ക് മുന്നിലെ മുട്ടുകുത്തല്‍'

'വിദ്വേഷത്തിന്റെ ചെന്നായകള്‍ക്ക് മുന്നില്‍ ചേരിതിരിഞ്ഞു പോരടിക്കരുത്; കേരളത്തിന്റെ സാംസ്‌കാരിക പൈതൃകം കാക്കണം'

സൈബർ തട്ടിപ്പുകാരെ കുടുക്കാൻ സൈബർ ഹണ്ട് 4.0യുമായി പൊലീസ്; പാലക്കാട് 26 പേർ അറസ്റ്റിൽ

അവിഹിതബന്ധം ഭാര്യയെ അറിയിച്ചതിന്റെ വൈരാഗ്യം; സുഹൃത്തിനെ കെട്ടിടത്തില്‍ നിന്നും തള്ളിയിട്ട് കൊലപ്പെടുത്തി, അറസ്റ്റ്

'മുഹമ്മദ് റിയാസും വീണയും ഹാജരാകണം'; നാമനിര്‍ദേശ പത്രികയില്‍ വിവരങ്ങള്‍ മറച്ചുവെച്ചെന്ന പരാതിയില്‍ കോടതി ഉത്തരവ്