Kerala

തിരൂരില്‍ രണ്ട് സിപിഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു

ഇരുവരുടെയും കൈകള്‍ക്കും കാലുകള്‍ക്കുമാണ് പരിക്ക്. പത്തോളം ആളുകള്‍ ചേര്‍ന്നാണ് ഇരുവരെയും അക്രമിച്ചതെന്നാണ് റിപ്പോര്‍ട്ട്

Author : സമകാലിക മലയാളം ഡെസ്ക്

തിരൂര്‍: തിരൂര്‍ പറവണ്ണയില്‍ രണ്ട് സിപിഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. സൗഫീര്‍, അഹ്‌സാഹ് എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഇരുവരെയും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാത്രി ഒമ്പത് മണിയോടെയാണ് സിപിഎം പ്രവത്തകര്‍ക്ക് വെട്ടേറ്റത്. ഇരുവരുടെയും കൈകള്‍ക്കും കാലുകള്‍ക്കുമാണ് പരിക്ക്. പത്തോളം ആളുകള്‍ ചേര്‍ന്നാണ് ഇരുവരെയും അക്രമിച്ചതെന്നാണ് റിപ്പോര്‍ട്ട്. 

പ്രദേശത്ത് നേരത്തെ മുതല്‍ സിപിഎം മുസ്ലിം ലീഗ് സംഘര്‍ഷം നിലനിന്നിരുന്നു. രണ്ടാഴ്ച മുന്‍പ് ഇവിടെ ലീഗ് പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റിരുന്നു. അതിനു മുന്‍പ് സിപിഎം പ്രവര്‍ത്തകനും വെട്ടേറ്റിരുന്നു. ഈ സംഭവങ്ങളുടെ തുടര്‍ച്ചയാണ് ഇപ്പോഴുണ്ടായിരിക്കുന്നതെന്നാണ് സൂചന.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

3 പേര്‍ സ്‌കൂട്ടറില്‍ പോയതുകൊണ്ട് ഇടിക്കാമോ ? പ്രതികളുടെ ജാമ്യാപേക്ഷയില്‍ വിധി നാളെ

ഷമിയെ പരിഗണിച്ചില്ല, ബുംറ ടെസ്റ്റില്‍ മാത്രം! ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

തുടങ്ങി 'സ്മൃതി യുഗം'! 19 റണ്‍സിനിടെ വീണത് 4 വിക്കറ്റുകള്‍, വിറച്ച് ജയിച്ച് ഇന്ത്യ

മാനവീയം വീഥിയിലെ പ്രതിഷേധം; മൈക്ക് സെറ്റ് പിടിച്ചെടുക്കാൻ പൊലീസ് ശ്രമിച്ചെന്ന് പരാതി, ബഹളം

ശുഭ്മാന്‍ ഗില്‍ രഞ്ജി കളിക്കും!