Kerala

തുക രേഖപ്പെടുത്തിയപ്പോൾ പൂജ്യം കൂടി, ഓൺലൈൻ ഇടപാടിൽ പിശക്; പ്രളയ സംഭാവന തിരികെ വേണമെന്ന് മലയാളികളടക്കം 97 പേർ 

55.18 ലക്ഷം രൂപ തിരികെ നൽകാൻ സർക്കാർ ഉത്തരവിറക്കി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: പ്രളയകാലത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു സംഭാവന നൽകിയ പണം തിരികെ ആവശ്യപ്പെട്ട് 97 പേർ.  കേരളത്തിൽ നിന്നുള്ള16 പേരും പണം തിരികെ ആവശ്യപ്പെട്ടവരിൽ ഉൾപ്പെടും. 55.18 ലക്ഷം രൂപയാണ് ഇവരെല്ലാം കൂടി നൽകിയത്. മുഴുവൻ തുകയും തിരികെ നൽകാൻ സർക്കാർ ഉത്തരവിറക്കി. പാലക്കാട്ടുകാരനായ കെ സുന്ദരേശ്വരനാണ് ഏറ്റവും ഉയർന്ന തുക തിരിച്ചു വാങ്ങുന്നത്.  4,95,000 രൂപയാണ് ഇയാൾക്ക് തിരികെ നൽകുക.

ഓൺലൈൻ മുഖേന പണം കൈമാറിയപ്പോൾ ഉണ്ടായ പിശകാണു ദുരിതാശ്വാസ നിധിയിലേക്കു സംഭാവന ആയിപ്പോയതെന്നാണ് പണം തിരികെ ആവശ്യപ്പെട്ട ചിലർ അപേക്ഷയിൽ പറയുന്നത്. മറ്റുചിലർ തുക രേഖപ്പെടുത്തിയപ്പോൾ ഒരു പൂജ്യം കൂടിപ്പോയെന്നും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അതേസമയം ആദായ നികുതി കിഴിവു നേടിയ ശേഷം സംഭാവന തിരിച്ചു വാങ്ങാനുള്ള സാധ്യതയും സർക്കാർ തള്ളിക്കളയുന്നില്ല. അതുകൊണ്ട് നികുതി കിഴിവ് നേടിയവർ സംഭാവന തിരികെ വാങ്ങിയത് ഈ വർഷത്തെ കണക്കിൽ രേഖപ്പെടുത്തണമെന്ന നിബന്ധനയോടെയാണു പണം നൽകുന്നത്. 

4900 കോടി രൂപയാണ് 2018ലെ പ്രളയകാലത്ത് സർക്കാരിനു ലഭിച്ചത്. കോവിഡ് ഫണ്ടിലേക്ക് ഇതുവരെ 344 കോടി രൂപ സംഭാവന കിട്ടി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'രണ്ട് കേന്ദ്ര ബജറ്റുകള്‍ കൂടി കഴിഞ്ഞു, എയിംസ് കണ്ടില്ല സര്‍!'; ഭൂമി ഏറ്റെടുത്ത് നല്‍കിയില്ലെന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടി

ഇന്ത്യ- ന്യൂസിലൻഡ‍് ടി20; ​ഗ്രീൻഫീൽഡിൽ കുടിവെള്ളത്തിന് അമിതവില; കർശന നടപടിയുണ്ടാകും; ഖേദം പ്രകടിപ്പിച്ച് കെസിഎ

കാരിക്ക് വന്നു, തുടരെ മൂന്നാം ജയവുമായി മാഞ്ചസ്റ്റര്‍ യുനൈറ്റഡ്; ചെല്‍സിയും കുതിക്കുന്നു

'ജനങ്ങളെ കഷ്ടപ്പെടുത്തുന്നു'; എസ്ഐആറിൽ അടിയന്തര ഇടപെടൽ വേണമെന്ന് മമത സുപ്രീം കോടതിയിൽ

'ഇനി സ്‌കൂളില്‍ പോകണം'; വിനോദിനിക്ക് കൃത്രിമക്കൈ ഘടിപ്പിച്ചു, സമ്മാനങ്ങളുമായി വി ഡി സതീശന്‍

SCROLL FOR NEXT