Kerala

തുണികൊടുത്തു നന്മ ചെയ്ത നൗഷാദിന് തുണികൊണ്ടൊരു സമ്മാ‌നം; ഏറ്റെടുത്ത് സോഷ്യൽ മീഡിയ 

വസ്ത്രങ്ങൾ കൊണ്ട് നൗഷാദിന്റെ രൂപം നിർമ്മിക്കുകയായിരുന്നു ഡിവിഞ്ചി

സമകാലിക മലയാളം ഡെസ്ക്

മ്മൾ പോകുമ്പോൾ ഇതൊന്നും ഇവിടുന്ന് കൊണ്ടുപോവാൻ പറ്റൂല്ലല്ലോ എന്നുപറഞ്ഞ് തനിക്കുള്ളതെല്ലാം വാരിക്കെട്ടി നൽകിയ നൗഷാദാണ് മലയാളികൾക്ക് ഹീറോയാണ്. ആ ഹീറോയ്ക്ക് ഒരു ചെറിയ സമ്മാനം ഒരുക്കിയിരിക്കുകയാണ് പ്രശസ്ത ശിൽപി ഡാവിഞ്ചി സുരേഷ്. തുണികൊടുത്തു നന്മ ചെയ്ത നൗഷാദിന് തുണികൊണ്ടു‌തന്നെയാണ് ഡാവിഞ്ചിയുടെ സ്നേഹസമ്മാനം. 

വസ്ത്രങ്ങൾ കൊണ്ട് നൗഷാദിന്റെ രൂപം നിർമ്മിക്കുകയായിരുന്നു ഡിവിഞ്ചി. നടൻ ഗിന്നസ് പക്രുവാണ് ഈ മനോഹര ചിത്രം പങ്കുവച്ചത്. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ചിത്രം നിരവധി ആളുകളാണ് ഇതിനോടകം ഷെയർ ചെയ്തിരിക്കുന്നത്. 

തന്റെ കടയിലെ പുത്തൻ വസ്ത്രങ്ങൾ ചാക്കിൽ വാരി നിറച്ച് വയനാട്ടിലേയും മലപ്പുറത്തേയും ദുരിത ബാധിതരിലേക്ക് എത്തിക്കാൻ തയ്യാറാകുകയായിരുന്നു നൗഷാദ്ക്യാമ്പുകളിലേക്ക് വസ്ത്രം ശേഖരിക്കാൻ ഇറങ്ങിയവരോട് ഒന്നെന്റെ കടയിലേക്ക് വരാമോ എന്ന് ചോദിച്ചുകൊണ്ടാണ് നൗഷാദ് എത്തിയത്. കട തുറന്ന് വിൽപ്പനയ്ക്കായി വച്ചിരുന്ന പുതിയ വസ്ത്രങ്ങളെല്ലാം വാരി ചാക്കിൽ കയറ്റി നൗഷാദ് ദുരിത ബാധിതർക്ക് കൈത്താങ്ങായി. 

കുട്ടികൾക്കും സ്ത്രീകൾക്കുമടക്കമുള്ള  പുതു വസ്ത്രങ്ങൾ, പ്രൈസ് ടാ​ഗ് പോലും മാറ്റാതെ നൗഷാദ് നിറച്ചു കൊടുത്തു. സിനിമാ- നാടക നടൻ രാജേഷ് ശർമയോടാണ് നൗഷാദ് കടയിലേക്ക് വരാൻ ആവശ്യപ്പെടുന്നതും ഇത്രയും വസ്ത്രങ്ങൾ നൽകിയതും. ഇതാണെന്റെ ലാഭം എന്ന് തുറന്നു പറഞ്ഞ ആ സ്നേഹത്തെ ഫെയ്സ്ബുക്ക് വിഡിയോയിലൂടെയാണ് രാജേഷ് ശർമ തന്നെയാണ് കേരളത്തിന് മുന്നിലെത്തിച്ചത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തൃക്കരിപ്പൂരില്‍ സന്ദീപ് വാര്യര്‍?, മത്സരിക്കാന്‍ ആളെയിറക്കേണ്ട!, എതിര്‍പ്പുമായി കാസര്‍കോട് ഡിസിസി

മൂന്നു രാത്രിയും രണ്ടു പകലും; ഗോവ യാത്രയുമായി കെഎസ്ആര്‍ടിസി

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

പാലാ സെ​ന്റ് തോമസ് കോളജിൽ 19 വകുപ്പുകളിൽ ഗസ്റ്റ് അധ്യാപകരുടെ ഒഴിവുകൾ, ഏപ്രിൽ 13 വരെ അപേക്ഷിക്കാം

ദിവസവും 200 രൂപ ഇടാമോ?, ലക്ഷങ്ങള്‍ സമ്പാദിക്കാം; വിശദാംശങ്ങള്‍

SCROLL FOR NEXT