Kerala

തൃശൂർ ഫ്ലാറ്റ് കൊലപാതകം : അഞ്ചുപ്രതികൾ കുറ്റക്കാർ, കോൺ​ഗ്രസ് നേതാവിനെ വെറുതെ വിട്ടു

കേസിലെ പ്രതിയായിരുന്ന കെപിസിസി മുൻ സെക്രട്ടറി എം ആർ രാംദാസിനെ വെറുതെ വിട്ടു

Author : സമകാലിക മലയാളം ഡെസ്ക്

തൃശൂർ : തൃശൂർ അയ്യന്തോളിൽ പഞ്ചിക്കൽ ഫ്ലാറ്റ് കൊലപാതകത്തിൽ അഞ്ചു പ്രതികൾ കുറ്റക്കാരെന്ന് കോടതി. കേസിലെ പ്രതിയായിരുന്ന കെപിസിസി മുൻ സെക്രട്ടറി എം ആർ രാംദാസിനെ വെറുതെ വിട്ടു.

തൃശൂർ അഡീഷണൽ സെഷൻസ് കോടതിയാണ് അഞ്ചുപ്രതികൾ കുറ്റക്കാരെന്ന് കണ്ടെത്തിയത്. കുറ്റക്കാർക്കുള്ള ശിക്ഷ കോടതി തിങ്കളാഴ്ച പ്രസ്താവിക്കും. ഷൊർണൂർ സ്വദേശി സതീശനെ ഫ്ലാറ്റിൽ പൂട്ടിയിട്ട് മൃ​ഗീയമായി മർദ്ദിച്ച് കൊലപ്പെടുത്തി എന്നാണ് കേസ്.

2016 മാർച്ച് മൂന്നിനായിരുന്നു കൊലപാതകം. പുതുക്കാട് സ്വദേശി ബ്ളോക്ക് കോൺഗ്രസ് നേതാവ് റഷീദ് ആണ് കേസിലെ മുഖ്യപ്രതി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഗണേഷ് കുമാര്‍ എന്‍എസ്എസ് ഡയറക്ടര്‍ ബോര്‍ഡില്‍ നിന്ന് പുറത്ത്; കോടതിയില്‍ പോകട്ടെ എന്ന് സുകുമാരന്‍ നായര്‍

'ഓഫ് ഡേ' വെറുതെ കളയരുത്; പുതിയ ഹോബി പരീക്ഷിക്കാൻ പറ്റിയ ദിവസം, ഇതാ ചില ഐഡിയകൾ

തനിക്കൊപ്പം ഫോട്ടോ എടുക്കാന്‍ മെലോണി കെഞ്ചിയെന്ന് ട്രംപ്; വല്ലാത്ത തള്ളെന്ന് ഇറ്റാലിയന്‍ പ്രധാനമന്ത്രി

പെട്രോളിന് ഒറ്റയടിക്ക് 74 രൂപ കുറച്ച് പാകിസ്ഥാന്‍; ഡീസലിന് 67 രൂപയും

'27 കോടി ഭാ​രം' ഇനി താങ്ങാൻ വയ്യ! ഋഷഭ് പന്ത് ഡൽഹി ക്യാപിറ്റൽസിലേക്ക്