Kerala

തേജസ്വിനിയുടെയും ബാലുവിന്റെയും മരണം ലക്ഷ്മിയെ അറിയിച്ചു; വേണ്ടത് എല്ലാവരുടെയും പ്രാര്‍ത്ഥന ( വീഡിയോ)

ലക്ഷ്മിക്ക് എല്ലാം സഹിക്കാനുള്ള കരുത്ത് ഉണ്ടാകാന്‍ എല്ലാവരുടെയും പ്രാര്‍ത്ഥന വേണം. അവര്‍ ജീവിതം തിരിച്ചുപിടിക്കാന്‍ എല്ലാരും പ്രാര്‍ത്ഥിക്കുക

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കാറപകടത്തില്‍ ചികിത്സയില്‍ കഴിയുന്ന വയലനിസ്റ്റ് ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മിയുടെ ആരോഗ്യസ്ഥിതിയില്‍ നല്ല പുരോഗതി. ലക്ഷ്മിക്ക് ഇപ്പോള്‍ വെന്റിലേറ്ററിന്റെ സഹായം കൂടാതെ ശ്വസിക്കാന്‍ സാധിക്കുന്നുണ്ട്. അതേസമയം ബാലഭാസ്‌കറിന്റെയും മകള്‍ തേജസ്വിനി ബാലയുടെയും വിയോഗ വാര്‍ത്ത ലക്ഷ്മിയെ അറിയിച്ചു. സ്റ്റീഫന്‍ ദേവസിയാണ് ഇക്കാര്യം ഫെയ്‌സ്ബുക്കിലൂടെ പങ്കുവച്ചത്.

ലക്ഷ്മിയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള വിവരങ്ങള്‍ സ്റ്റീഫനാണ് പങ്കുവച്ചുകൊണ്ടിരുന്നത്. 'ലക്ഷ്മിയുടെ ആരോഗ്യനില മെച്ചപ്പെട്ടു. ലക്ഷ്മിക്ക് സ്വയം ശ്വസിക്കാന്‍ സാധിക്കുന്നുണ്ട്. അതായത് വെന്റിലേറ്റര്‍ നീക്കം ചെയ്തു. ചെറുതായി സംസാരിക്കാനും ശ്രമിക്കുന്നുണ്ട്. ബാലയുടെയും ജാനിയുടെയും കാര്യം ലക്ഷ്മിയുടെ അമ്മ സമാധാനപരമായി അവരോട് പറഞ്ഞു. അവര്‍ ഏറ്റവും വേദന നിറഞ്ഞ നിമിഷത്തിലൂടെയാകും ഇപ്പോള്‍ കടന്നു പോകുന്നത്. പക്ഷേ അവരുടെ ആരോഗ്യനിലയ്ക്ക് ഇപ്പോള്‍ കുഴപ്പമില്ല. ലക്ഷ്മിക്ക് എല്ലാം സഹിക്കാനുള്ള കരുത്ത് ഉണ്ടാകാന്‍ എല്ലാവരുടെയും പ്രാര്‍ത്ഥന വേണം. അവര്‍ ജീവിതം തിരിച്ചുപിടിക്കാന്‍ എല്ലാരും പ്രാര്‍ത്ഥിക്കുക'. സ്റ്റീഫന്‍ അഭ്യര്‍ഥിക്കുന്നു. ലക്ഷ്മിയെ ചികില്‍സിക്കുന്ന ഡോക്ടറാണ് ഇക്കാര്യം തന്നെ അറിയിച്ചതെന്നും സ്റ്റീഫന്‍ പറയുന്നു. 

ലക്ഷ്മിയുടെ ബോധം പൂര്‍ണ്ണമായും തെളിഞ്ഞതായും ദ്രവരൂപത്തിലുള്ള ഭക്ഷണം കഴിക്കുന്നതായും ഡോക്ടര്‍ അറിയിച്ചു.വെന്റിലേറ്റര്‍ നീക്കം ചെയ്തുവെങ്കിലും ഐസിയുവില്‍ തുടരും. ഈ ആഴ്ച അവസാനത്തോടെ വാര്‍ഡിലേക്ക് മാറ്റുന്ന കാര്യം പരിഗണിക്കും. പരുക്കുകള്‍ ഭേദപ്പെട്ടു വരുന്നതായും ആശുപത്രി അധികൃതര്‍  അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ ആഴ്ചയാണ് ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ച കാര്‍ പള്ളിപ്പുറത്ത് മരത്തില്‍ ഇടിച്ചത്. ഗുരുതര പരുക്കേറ്റ മകള്‍ തേജസ്വിനി ആശുപത്രിയില്‍ എത്തിക്കുന്നതിന് മുന്‍പ് മരിച്ചു. ചികിത്സയില്‍ തുടരവേ ബാലഭാസ്‌കറും മരിച്ചിരുന്നു. െ്രെഡവര്‍ അര്‍ജുന്‍ ചികില്‍സയില്‍ തുടരുകയാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഗ്രേറ്റ് നിക്കോബാർ' പദ്ധതി രാജ്യ സുരക്ഷയ്ക്ക് നിർണായകം; ആ​ദിവാസി സമൂഹത്തെ കുടിയൊഴിപ്പില്ല; രാഹുലിന് കേന്ദ്രത്തിന്റെ മറുപടി

വരാന്തയില്‍ പോലും കോണ്‍ഗ്രസ് കയറ്റരുത്; ബിജു പ്രഭാകറിനെതിരെ ഐഎന്‍ടിയുസി യങ് വര്‍ക്കേഴ്‌സ് കൗണ്‍സില്‍ പ്രമേയം

വീട്ടിലെ രഹസ്യ അറയില്‍ സൂക്ഷിച്ചത് 124 ലിറ്റര്‍ വിദേശ മദ്യം; പാലക്കാട് സ്ത്രീ അറസ്റ്റില്‍

ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; ഇടിമിന്നൽ, 50 കിലോമീറ്റർ വേ​ഗതയിൽ കാറ്റ്; മുന്നറിയിപ്പ്

വ്യാപക ക്രമക്കേട്; ബംഗാളിലെ ഫാൽത മണ്ഡലത്തിൽ ഈ മാസം 21ന് റീ പോളിങ്

SCROLL FOR NEXT