Kerala

തൊഴിലാളികള്‍ക്കു നേരെ തോക്കൂ ചൂണ്ടി പിസി ജോര്‍ജിന്റെ അസഭ്യ വര്‍ഷം

അരയില്‍ തോക്കു തിരുകിയാണ് പിസി ജോര്‍ജ് എത്തിയതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. അസഭ്യവര്‍ഷവുമായാണ് എംഎല്‍എ തൊഴിലാളികള്‍ക്കു നേരെ തിരിഞ്ഞതെന്നും തൊഴിലാളികള്‍ പരാതിപ്പെട്ടു

സമകാലിക മലയാളം ഡെസ്ക്

കോട്ടയം: തൊഴിലാളികള്‍ക്കു നേരെ തോക്കു ചൂണ്ടി പിസി ജോര്‍ജ് എംഎല്‍എയുടെ അസഭ്യ വര്‍ഷം. മുണ്ടക്കയം വെള്ളനാടി എസ്‌റ്റേറ്റ് തൊഴിലാളികള്‍ക്കു നേരെയാണ് പിസി ജോര്‍ജ് തോക്കു ചൂണ്ടിയത്. 

എസ്‌റ്റേറ്റ് പുറമ്പോക്ക് കയ്യേറി എന്നറിഞ്ഞ് ഒഴിപ്പിക്കാനെത്തിയതാണ് എന്നാണ് തൊഴിലാളികള്‍ പറയുന്നത്. എസ്റ്റേറ്റിനു സമീപം മണിമലയാറിനു തീരത്തായി താമസിക്കുന്ന അന്‍പതോളം കുടുംബങ്ങള്‍ എസ്‌റ്റേറ്റ് ഭൂമി കൈയേറി എന്നാണ് ഇവരുടെ പക്ഷം. എന്നാല്‍ തോട്ടം കൈയേറിയിട്ടില്ലെന്നാണ് മറുപക്ഷം പറയുന്നത്. വാക്കേറ്റം രൂക്ഷമായതോടെ, കൈയേറ്റം നടത്തിയെന്ന് ആരോപിക്കപ്പെടുന്നവര്‍ പിസി ജോര്‍ജിനെ വിളിച്ചുവരുത്തുകയായിരുന്നു. തങ്ങള്‍ ജനപക്ഷത്തില്‍ പ്രവര്‍ത്തിക്കുന്നവരാണ് എന്നാണ് ഇവര്‍ പറയുന്നത്. 

ഇവര്‍ വിളിച്ചത് അനുസരിച്ച് സ്ഥലത്തെത്തിയ പിസി ജോര്‍ജ് എംഎല്‍എ വാക്കേറ്റത്തിനിടെ തൊഴിലാളികള്‍ക്കു നേരെ തോക്കുചൂണ്ടുകയായിരുന്നു. അരയില്‍ തോക്കു തിരുകിയാണ് പിസി ജോര്‍ജ് എത്തിയതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. അസഭ്യവര്‍ഷവുമായാണ് എംഎല്‍എ തൊഴിലാളികള്‍ക്കു നേരെ തിരിഞ്ഞതെന്നും തൊഴിലാളികള്‍ പരാതിപ്പെട്ടു. 

ആത്മരക്ഷാര്‍ഥമാണ് തോക്കെടുത്തതെന്ന് പിസി ജോര്‍ജ് പ്രതികരിച്ചു. ഭൂപ്രശ്‌നം പരിഹരിക്കാനാണ് പ്രദേശത്തു പോയത്. അവിടെ വച്ച് എസ്‌റ്റേറ്റിലെ ഗുണ്ടകള്‍ തന്നെ ആക്രമിക്കാനെത്തുകയായിരുന്നുവെന്നും പിസി ജോര്‍ജ് പറഞ്ഞു. 

ഹാരിസണ്‍ മലയാളം ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ളതാണ് എസ്റ്റേറ്റ്. എസ്റ്റേറ്റിന്റെ ഉടമസ്ഥത സംബന്ധിച്ച തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. അതിനിടെ എരുമേലി വിമാനത്താവളത്തിനായി ഈ സ്ഥലം പരിഗണിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അനുനയത്തിന് വഴങ്ങാതെ കെ സുധാകരന്‍, തീരുമാനം ഹൈക്കമാന്‍ഡിന് ?; ബാക്കി സ്ഥാനാര്‍ത്ഥികളെയും ഇന്ന് പ്രഖ്യാപിക്കും

'തുളസി'യെപ്പോലെ ഒറ്റയ്ക്ക് ആണെന്ന് തോന്നിയിട്ടുണ്ടോ എപ്പോഴെങ്കിലും ?; സോഷ്യൽ മീഡിയയിൽ ചർച്ചയായി മ്യൂസിക് വിഡിയോ

മുഹമ്മദ് ഷിയാസിനെ എവിടെ നിര്‍ത്തും?, സതീശന്‍റെ വിശ്വസ്തന് സീറ്റായില്ല, എറണാകുളത്ത് നാലു മണ്ഡലങ്ങളില്‍ കോണ്‍ഗ്രസിന് തലവേദന

മുഖം തിളങ്ങാൻ ഈ 3 ആയുർവേദ എണ്ണകൾ മതി

'മതി ഇവിടെ വച്ച് നിർത്തിക്കോ, നടിമാർ നിങ്ങളുടെ സ്വത്തല്ല'; എഐഎഡിഎംകെ നേതാവിനെതിരെ ഖുശ്ബു

SCROLL FOR NEXT