Kerala

ത്യാഗ സ്മരണ പുതുക്കി ഇന്ന് ബലിപെരുന്നാള്‍; ആഘോഷങ്ങള്‍ ഒഴിവാക്കി ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കാന്‍ നിര്‍ദ്ദേശം 

ആഘോഷങ്ങള്‍ ഒഴിവാക്കണമെന്നും പെരുന്നാള്‍ നിസ്‌കാരത്തോടൊപ്പം പ്രളയബാധിതര്‍ക്കായി പ്രത്യേക പ്രാര്‍ഥനകള്‍ വേണമെന്നുമാണ് നിര്‍ദ്ദേശം

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: ദൈവകല്‍പന പ്രകാരം മകനെ ബലി നല്‍കാനൊരുങ്ങിയ പ്രവാചകന്‍ ഇബ്രാഹിം നബിയുടെ ത്യാഗസ്മരണയില്‍ മുസ്ലീം സമൂഹം ഇന്ന് ബലിപെരുന്നാള്‍ ആഘോഷിക്കുന്നു. ഒത്തൊരുമയോടെ ദുരന്തത്തെ നേരിട്ട് ജീവിതത്തിലേക്ക് തിരിച്ചുവരാനുള്ള പോരാട്ടത്തിന്റെ പശ്ചാത്തലത്തിലാണ് ഇക്കുറി ബലിപെരുന്നാള്‍. പ്രളയക്കെടുതി കണക്കിലെടുത്ത് ബലിപെരുന്നാളിന് ആഘോഷങ്ങള്‍ ഒഴിവാക്കി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പരമാവധി സംഭാവന നല്‍കാനാണ് വിവിധ സംഘടനകളുടെയും ആഹ്വാനം. 

ആഘോഷങ്ങള്‍ ഒഴിവാക്കണമെന്നും പെരുന്നാള്‍ നിസ്‌കാരത്തോടൊപ്പം പ്രളയബാധിതര്‍ക്കായി പ്രത്യേക പ്രാര്‍ഥനകള്‍ വേണമെന്നുമാണ് നിര്‍ദ്ദേശം. എല്ലാ പള്ളികളിലും ഈദുഗാഹുകളിലും ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കാനുള്ള സംവിധാനവുമുണ്ടാകും

സൗദി അറേബ്യ ഒമാന്‍ തുടങ്ങിയ ഗള്‍ഫ് നാടുകളില്‍ ഇന്നലെയായിരുന്നു പെരുന്നാള്‍. മാസപ്പിറവി ദൃശ്യമാവാന്‍ വൈകിയതിനാല്‍ കേരളത്തില്‍ ഇന്നാണ് പെരുന്നാള്‍. മക്കയില്‍ പുണ്യ തീര്‍ഥാടനത്തിനെത്തിയ ജനസാഗരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുകകൂടിയാണ് വിശ്വാസികള്‍ ഇന്ന്. പരിശുദ്ധ ഹജ്ജിന്റെ സമാപ്തി വേളയുമാണ് ബലിപെരുന്നാള്‍.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇറാന്‍ യുദ്ധക്കപ്പല്‍ തകര്‍ന്ന് 87 പേര്‍ കൊല്ലപ്പെട്ടു; ആക്രമിച്ചത് അമേരിക്കന്‍ അന്തര്‍വാഹിനി- വിഡിയോ

റെക്കോര്‍ഡിലേക്ക് നടന്നുനീങ്ങി അല്ലെന്‍; മറികടന്നത് ആരെ?

പണം ഇരട്ടിയാകും, പത്തുവര്‍ഷം കൊണ്ട് കോടീശ്വരനാകാം!; ചെയ്യേണ്ടത് ഇത്രമാത്രം

ശബരി റെയില്‍പ്പാത: സ്ഥലം ഏറ്റെടുപ്പിന് അനുമതി, പദ്ധതി ചെലവ് 3,800.9 കോടി രൂപ

വെടിക്കെട്ട് ബാറ്റിങ്ങുമായി ഫിന്‍ അല്ലെന്‍, 33 പന്തില്‍ സെഞ്ച്വറി; ദക്ഷിണാഫ്രിക്കയെ തകര്‍ത്ത് ന്യൂസിലന്‍ഡ് ഫൈനലില്‍

SCROLL FOR NEXT