Kerala

ദമാമിൽ നിന്നും സിംഗപ്പുരിൽ നിന്നും പ്രവാസികൾ കൊച്ചിയിലെത്തും; കണ്ണൂരിലേക്ക് ആദ്യ വിമാനം ഇന്ന് വൈകിട്ട്  

ദമാം–കൊച്ചി വിമാനം രാത്രി 8.30നും സിംഗപ്പുരിൽനിന്ന്‌ ബംഗളൂരു വഴിയുള്ള വിമാനം രാത്രി 10.50നും എത്തും

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: പ്രവാസികളെ നാട്ടിലെത്തിക്കുന്ന വന്ദേ ഭാരത് ദൗത്യത്തിന്റെ ഭാഗമായി കൊച്ചിയിൽ ഇന്ന് രണ്ട് വിമാനങ്ങൾ എത്തും. സിംഗപ്പുരിൽ നിന്നും ദമാമിൽ നിന്നുമാണ് ഇന്ന് പ്രവാസികളെ നാട്ടിലെത്തിക്കുന്നത്. ദമാം–കൊച്ചി വിമാനം രാത്രി 8.30നും സിംഗപ്പുരിൽനിന്ന്‌ ബംഗളൂരു വഴിയുള്ള വിമാനം രാത്രി 10.50നും എത്തും.

പ്രവാസികളുമായി കണ്ണൂരിലേക്കുള്ള ആദ്യ വിമാനവും ഇന്നെത്തും. ദുബായിൽ നിന്നുള്ള ആളുകളെയാണ് ഇന്ന് വൈകിട്ട് ഏഴ് മണിയോടെ കണ്ണൂരെത്തിക്കുന്നത്. ഏകദേശം 180തോളം യാത്രക്കാർ ഈ യാത്രയിൽ ഉണ്ടാകും എന്നാണ് റിപ്പോർട്ടുകൾ. ഇതിൽ 109 പേരും കണ്ണൂർ സ്വദേശികളാണ്. കാസർഗോഡ്, കോഴിക്കോട്, മലപ്പുറം, മാഹി, വയനാട്, തൃശ്ശൂർ സ്വദേശികളും വിമാനത്തിലുണ്ടാകും.

മാലിദ്വീപിൽ നിന്ന് ഐഎൻഎസ് ജലാശ്വ കപ്പലിൽ 202 ഇന്ത്യക്കാരെ ഇന്ന് കൊച്ചിയിലെത്തിക്കും. ഇന്ന് വൈകിട്ട് 7:30ന് കപ്പൽ കൊച്ചിയിലെത്തും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മെസി മാജിക്കില്‍ അര്‍ജന്റീന, ലോകകപ്പിലെ ആദ്യ ഹാട്രിക്; എതിരില്ലാത്ത മൂന്ന് ഗോളിന് അള്‍ജീരിയക്കെതിരെ ജയം

ആക്രോശവും കൊലവിളിയും, ട്രക്കിനെ പിന്തുടര്‍ന്നത് 15 കിലോമീറ്ററോളം, മൂവാറ്റുപുഴയില്‍ യുവതിയെ ആക്രമിക്കാന്‍ ശ്രമം; 5 പേര്‍ അറസ്റ്റില്‍

നീറ്റ് പരീക്ഷാ സമ്മര്‍ദം: രണ്ട് വിദ്യാര്‍ഥികള്‍ കൂടി ജീവനൊടുക്കി

വീണ ഇഡിക്ക് മുന്നില്‍, ടെലഗ്രാം പ്ലേ സ്റ്റോറില്‍ നിന്ന് നീക്കി, എംബാപ്പെയുടെ മികവില്‍ ഫ്രാന്‍സിന് വിജയത്തുടക്കം; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

'ഇന്ത്യക്കാര്‍ക്കും ജീവന്‍ നഷ്ടമായി'; ട്രംപ് വേദിയിലിരിക്കെ ആശങ്ക പങ്കുവച്ച് മോദി

SCROLL FOR NEXT