Kerala

ദിലീപിനെതിരെ ഇനിയും തെളിവുകള്‍ ലഭിക്കാനുണ്ടെന്ന് ഡിജിപി

നടിയെ ആക്രമിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിനെതിരെ ഇനിയും തെളിവുകള്‍ ലഭിക്കാനുണ്ടെന്ന് ഡിജിപി - ജാമ്യം തള്ളിയ കോടതി വിധി അന്വേഷണം ശരിയായ ദിശയിലാണെന്നതിന്റെ തെളിവാണെന്നും ബഹ്‌റ

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിനെതിരെ ഇനിയും തെളിവുകള്‍ ലഭിക്കാനുണ്ടെന്ന് ഡിജിപി ലോക്‌നാഥ് ബഹ്‌റ. അതേസമയം ജാമ്യം തള്ളിയ കോടതി വിധി അന്വേഷണം ശരിയായ ദിശയിലാണെന്നതിന്റെ തെളിവാണെന്നും ലോക് നാഥ് ബഹ്‌റ വ്യക്തമാക്കി. 

കേസില്‍ രണ്ട് തവണയും ദിലീപിന് ഹൈക്കോടതി ജാമ്യം നിഷേധിച്ചിരുന്നു. പ്രതികളെ സ്വാധിനിക്കുമെന്ന പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചാണ് കോടതി ദിലീപിന്റെ ജാമ്യാപേക്ഷ തള്ളിയത്. കേസിന്റെ അന്വേഷണം നിര്‍ണായകഘട്ടത്തിലാണ്. ഈ സമയത്ത് ജാമ്യം അനുവദിക്കുന്നത് ഉചിതമല്ലന്നായിരുന്നു പ്രോസിക്യൂഷന്‍ നിലപാട്. കേസില്‍ ദിലീപിന്റെ പങ്ക് കൂടുതല്‍ വ്യക്തമാക്കുന്ന തരത്തില്‍ സീല് വെച്ച കവറിലായിരുന്നു തെളിവുകള്‍ കോടതിയില്‍ സമര്‍പ്പിച്ചത്

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT