Kerala

ദിലീപിനെതിരെ ചുമത്തിയത് 20 വര്‍ഷം തടവുശിക്ഷ കിട്ടാവുന്ന കുറ്റങ്ങള്‍

കൂട്ടബലാത്സംഗം ഉള്‍പ്പെടെയുള്ള കുറ്റങ്ങളാണ് ദിലീപീനെതിരെ ചുമത്തിയിരിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ ്അറസ്റ്റിലായ നടന്‍ ദിലീപിനെതിരെ ചുമത്തിയിരിക്കുന്നത് ഇരുപതു വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന വകുപ്പുകള്‍. കൂട്ടബലാത്സംഗം ഉള്‍പ്പെടെയുള്ള കുറ്റങ്ങളാണ് ദിലീപീനെതിരെ ചുമത്തിയിരിക്കുന്നത്. 

കൂട്ടബലാത്സംഗം, ഗൂഢാലോചന, തട്ടികൊണ്ടുപോകല്‍, തടവില്‍ പാര്‍പ്പിക്കല്‍ എന്നീ കുറ്റങ്ങളാണ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ദിലീപിനെതിരെ ചുമത്തിയിരിക്കുന്നത്. ക്രിമിനല്‍ കുറ്റകൃത്യങ്ങളില്‍ ആസൂത്രണം ചെയ്തവരുടെ പേരിലും കുറ്റകൃത്യം നടത്തിയവര്‍ക്കെതിരെയുള്ള സമാനവകുപ്പുകള്‍ ഉള്‍പ്പെടുത്താമെന്ന വ്യവസ്ഥയനുസരിച്ചാണ് ദിലീപിന് മേല്‍ കൂട്ടബലാത്സംഗ കുറ്റം ചുമത്തിയിരിക്കുന്നത്.


ഐപിസി 376 ഉ കൂട്ടബലാത്സംഗം ഐപിസി 342 അന്യായമായി തടവില്‍ പാര്‍പ്പിക്കല്‍, ഐപിസി 366 തട്ടികൊണ്ടുപോകല്‍, ഐപിസി 506 (1) കുറ്റം ചെയ്യാന്‍ പ്രേരിപ്പിക്കല്‍, ഐപിസി 411 മോഷണവസ്തു കൈവശം വക്കല്‍ എന്നീ വകുപ്പുകളാണ് ദിലീപിനെതിരെ ചുമത്തിയിരിക്കുന്നത്. 20 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണിത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വിമാനം ബോധപൂർവ്വം താഴേക്ക് പതിപ്പിച്ച് തകർക്കാനായിരുന്നു പദ്ധതി; എനിക്ക് മരിക്കാൻ ഭയമില്ല': ഒമാനി കോ-പൈലറ്റിന്റെ ഞെട്ടിക്കുന്ന കുറ്റസമ്മതം

വയോധികയുടെ മാല കവർന്ന കേസ്; യുവാവ് എറണാകുളത്തുനിന്ന് പിടിയിൽ

'ഒന്നര വർഷത്തിന് ശേഷം ബ്രേക്ക് അപ്പായി; പിന്നെ യുവന്റെ പ്രണയ​ഗാനങ്ങളെല്ലാം ഇരുന്ന് കേട്ടു'; തുറന്നുപറഞ്ഞ് ജേസൺ സഞ്ജയ്

'പിടിക്കപ്പെടാന്‍ ഇത് ഒളിച്ചുകളിയല്ല'; രശ്മികയുമായുള്ള പ്രണയം രഹസ്യമാക്കി വച്ചത് എന്തിനെന്ന് വിജയ് ദേവരക്കൊണ്ട

ചക്രവാതച്ചുഴിയും ന്യൂനമര്‍ദ്ദ പാത്തിയും, ചൊവ്വാഴ്ച വരെ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്