Kerala

ദിലീപ് ഒന്നാം  പ്രതി തന്നെ; കുറ്റപത്രം ഉടന്‍ 

എഡിജിപി ബി സന്ധ്യയുടെ നേതൃത്വത്തില്‍ ആലുവയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം

Author : സമകാലിക മലയാളം ഡെസ്ക്

ആലുവ: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെ ഒന്നാം പ്രതിയാക്കാന്‍ തീരുമാനം. ഇതനുസരിച്ചുളള കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കുമെന്ന് ആലുവ റൂറല്‍ എസ് പി എ വി ജോര്‍ജ് അറിയിച്ചു. എഡിജിപി ബി സന്ധ്യയുടെ നേതൃത്വത്തില്‍ ആലുവയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. 
കൂടുതല്‍ നിയമവശങ്ങള്‍ പരിശോധിക്കാനും യോഗം തീരുമാനിച്ചു.  ദിലീപിന് എതിരായ തെളിവുകള്‍ സംബന്ധിച്ചും യോഗം ചര്‍ച്ച ചെയ്തു. 

നേരത്തെ നടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച സംഭവത്തില്‍ തനിക്ക് പങ്കില്ലെന്നു തെളിയിക്കാന്‍ ദിലീപ് നല്‍കിയ ആശുപത്രി രേഖകള്‍ വ്യാജമെന്ന് അന്വേഷണ സംഘം കണ്ടെത്തിയ വാര്‍ത്ത പുറത്തുവന്നിരുന്നു. ഫെബ്രുവരി 14 മുതല്‍ 21 വരെ പനി പിടിച്ച് ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു എന്നാണ് ദിലീപ് പൊലീസിനോടു പറഞ്ഞത്. ഇതു തെളിയിക്കുന്ന രേഖകളും കൈമാറിയിരുന്നു. എന്നാല്‍ ഇവ വ്യജമായുണ്ടാക്കിയതാണ് എന്നാണ് അന്വേഷണ സംഘം കണ്ടെത്തിയിരിക്കുന്നത്.

ആക്രമിക്കപ്പെട്ട നടിയോട് ദിലീപിന് വ്യക്തിവൈരാഗ്യം ഉണ്ടായിരുന്നെന്നും 2014 മുതല്‍ അവരെ സിനിമയില്‍നിന്ന് ഒഴിവാക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടും. കുടുംബ ബന്ധം തകര്‍ത്തലിലുള്ള വൈരാഗ്യമാണ് ദീലിപിന് നടിയോട് ഉണ്ടായിരുന്നത്. നിലവില്‍ കേസില്‍ ഒന്നാം പ്രതിയായ പള്‍സര്‍ സുനിക്ക് നടിയോട് വൈരാഗ്യമൊന്നും ഉണ്ടായിരുന്നില്ല. അതുകൊണ്ട് സംഭവത്തിന്റെ മുഖ്യ ഉത്തരവാദിത്വം ദിലീപിനാണെന്നാണ് പൊലീസ് വാദം. ദിലീപിനെ ഒന്നാം പ്രതിയാക്കി കുറ്റപത്രം നല്‍കാന്‍ അന്വേഷണ സംഘം ഒരുങ്ങുന്നത് ഈ വാദത്തിന്റെ ബലത്തിലാണ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി