Kerala

നഗരമധ്യത്തില്‍ കാറിനുളളില്‍ ഉദ്യോഗസ്ഥന്റെ മൃതദേഹം; അന്വേഷണം 

പൊന്നാനി അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ ഇ വി ശ്രീജിത്തിന്റെ മൃതദേഹമാണ് കാറിനുളളില്‍ കണ്ടെത്തിയത്

Author : സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: നഗരമധ്യത്തില്‍ കാറിനുള്ളില്‍ തൊഴില്‍ വകുപ്പ് ഉദ്യോഗസ്ഥന്‍ മരിച്ച നിലയില്‍. പൊന്നാനി അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ ഇ വി ശ്രീജിത്തിന്റെ മൃതദേഹമാണ് കാറിനുളളില്‍ കണ്ടെത്തിയത്. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മരണകാരണം വ്യക്തമായിട്ടില്ല.

താലൂക്ക് ഓഫീസ് വളപ്പില്‍ ലേബര്‍ കോടതിയുടെ മുന്നില്‍ നിര്‍ത്തിയിട്ട കാറിനുള്ളില്‍ മൃതദേഹം കണ്ടെത്തിയ വിവരം നാട്ടുകാരാണ് പൊലീസിനെ അറിയിച്ചത്. തുടര്‍ന്ന് കണ്ണൂര്‍ ടൗണ്‍ സിഐയുടെ നേതൃത്വത്തില്‍ പൊലീസ് സംഘം സ്ഥലത്ത് പരിശോധന നടത്തി. 

പള്ളിക്കുന്ന് സ്വദേശി ശ്രീജിത്തിനെയാണ് സ്വന്തം കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മുന്‍ഭാഗത്ത് ഇടതുവശത്തെ സീറ്റില്‍ ഇരിക്കുന്ന നിലയിലായിരുന്നു മൃതദേഹം. വാഹനത്തിന്റെ മുന്‍വശത്തെ റിയര്‍ ക്യാമറ സ്‌ക്രീന്‍ താഴേയ്ക്ക് വീണുകിടക്കുന്ന അവസ്ഥയിലാണ്. കാറിനുള്ളില്‍ ഏതെങ്കിലും തരത്തിലുള്ള ബലപ്രയോഗം ഉണ്ടായിട്ടുണ്ടോയെന്ന് സംശയമുണ്ട്. എന്നാല്‍ മരണം സംബന്ധിച്ച് കൃത്യമായ നിഗമനത്തിലെത്താന്‍ പൊലീസിനായിട്ടില്ല. 

വാഹനത്തിനുള്ളില്‍ നിന്ന് മദ്യത്തിന്റെ അവശിഷ്ടവും കണ്ടെത്തി.  ഇന്നലെ രാത്രി വൈകിയും ശ്രീജിത്ത് താലൂക്ക് ഓഫീസ് വളപ്പില്‍ മദ്യപിക്കാന്‍ എത്തിയതാണെന്നാണ് പൊലീസിന്റെ നിഗമനം. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളേജിലേയ്ക്ക് മാറ്റി. വിരലടയാള വിദഗ്ദ്ധരും സ്ഥലത്ത് പരിശോധന നടത്തി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം