Kerala

നടി ആക്രമിക്കപ്പെട്ട സംഭവം അറിഞ്ഞയുടനെ കാവ്യയെ വിളിച്ചിരുന്നു;  പൊലീസിന് തന്നെ സംശയമില്ലെന്ന് റിമി

ആക്രമിക്കപ്പെട്ട വാര്‍ത്ത അറിഞ്ഞ ഉടനെ കാവ്യാ മാധവനെ വിളിച്ച് അന്വേഷിച്ചു. ആക്രമിക്കപ്പെട്ട നടിക്ക് മെസേജ് അയക്കുകയും ചെയ്തു

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് പൊലീസ് ചോദ്യം ചെയ്യലിന് ശേഷം വിശദീകരണവുമായി ഗായിക റിമി ടോമി. നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ തന്നെ സംശയിക്കുന്നില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥനാ ബൈജു പൗലോസ് വ്യക്തമാക്കിയതായി റിമ മാധ്യമങ്ങളോട് പറഞ്ഞു. 

അമേരിക്കന്‍ ഷോയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ ചോദിച്ചറിഞ്ഞു. ആക്രമിക്കപ്പെട്ട നടിയുമായി അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടെന്ന രീതിയില്‍ പ്രചരിക്കുന്നത് അസത്യങ്ങളാണ്. നടി ആക്രമിക്കപ്പെട്ട വാര്‍ത്ത അറിഞ്ഞ ഉടനെ കാവ്യാ മാധവനെ വിളിച്ച് അന്വേഷിച്ചു. ആക്രമിക്കപ്പെട്ട നടിക്ക് മെസേജ് അയക്കുകയും ചെയ്തു. 

അമേരിക്കന്‍ ഷോയ്ക്ക് പുറമെ ഇതിന് ശേഷം ഓസ്‌ട്രേലിയയില്‍ നടന്ന ഷോയിലും ആക്രമിക്കപ്പെട്ട നടിക്കൊപ്പം പോയിരുന്നു. തങ്ങള്‍ തമ്മില്‍ പ്രശ്‌നങ്ങള്‍ ഒന്നും നിലനില്‍ക്കുന്നില്ല. സമൂഹ മാധ്യമങ്ങള്‍ ക്രൂരമായാണ് തങ്ങളോട് പെരുമാറുന്നത്. ദിലീപിന്റെ ബിനാമിയാണ്,  ഹവാല ഇടപാടാണ് നടക്കുന്നതെന്നൊക്കെയാണ് ഇപ്പോള്‍ വാര്‍ത്തകള്‍ വരുന്നത്. ഇതെല്ലാം തെറ്റാണ്. ഈ ആരോപണങ്ങള്‍ ഉന്നയിക്കുന്നവര്‍ ഇത് തെളിയിക്കട്ടേയെന്നും റിമി പറഞ്ഞു. 

റെയ്ഡ് നടന്ന ദിവസം തന്റെ വീട്ടില്‍ ആയിരം രൂപ പോലും പണമായി കയ്യില്‍ എടുക്കാന്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ റെയ്ഡില്‍ തന്റെ വീട്ടില്‍ നിന്നും കോടിക്കണക്കിന് രൂപ പിടിച്ചെടുത്തെന്നായിരുന്നു സമൂഹ മാധ്യമങ്ങളില്‍ ആരോപണം ഉയര്‍ന്നതെന്നും റിമി പറയുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇറാൻ- യുഎസ് യുദ്ധം വീണ്ടും? സായുധ സേനയുടെ മുന്നറിയിപ്പ്

മാധ്യമ പ്രവർത്തകൻ ഉണ്ണി എസ് നായർ അന്തരിച്ചു

200-ലധികം സീറ്റുകൾ പാർട്ടി നേടും, എക്സിറ്റ് പോൾ പ്രവചനങ്ങൾ തള്ളി മമത

സ്ഫോടക വസ്തു നിർവീര്യമാക്കുന്നതിനിടെ അപകടം, മൂന്ന് ജവാന്മാർക്ക് വീരമൃത്യു

'554 വോട്ടിന് മുകളില്‍ ഭൂരിപക്ഷം'; കുന്നത്തുനാട്ടില്‍ വിജയം ഉറപ്പെന്ന് പി വി ശ്രീനിജിന്‍

SCROLL FOR NEXT