Kerala

നടി റിമാ കല്ലിങ്കലിനെതിരെ കേസെടുക്കാന്‍ നിയമോപദേശം തേടി

കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിയുടെ പേര് പരസ്യമായി വെളിപ്പെടുത്തിയതിന് നടി റിമാകല്ലിങ്കലിനെതിരെ കേസെടുത്തേക്കും - ഇക്കാര്യത്തില്‍ പൊലീസ് നിയമോപദേശം തേടി 

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ആക്രമിക്കപ്പെട്ട നടിയുടെ പേര് സമൂഹമാധ്യമത്തില്‍ വെളിപ്പെടുത്തിയതിനെതിരെ നടി റിമാ കല്ലിങ്കലിനെതിരെ കേസെടുത്തേക്കും. നടിയുടെ പരാമര്‍ശത്തിനെതിരെ നേരത്തെ മുപ്പത്തടം സ്വദേശി പൊലീസില്‍ പരാതി നല്‍കിയിരുന്നെങ്കിലും നടിക്കെതിരെ കേസെടുത്തിരുന്നില്ല. അതിന് കാരണമായത് തന്റെ പരാമര്‍ശത്തില്‍ പരാതിയില്ലെന്ന് ഇരയായ നടിയുടെ കത്ത് പൊലീസ് സ്റ്റേഷനില്‍ നല്‍കിയിരുന്നു. ഈ സാഹചര്യത്തിലാണ് റിമയ്‌ക്കെതിരെ കേസടുക്കാതിരുന്നത്.

എന്നാല്‍ സമാനമായ രീതിയില്‍ ഫെയ്‌സ്ബുക്കില്‍ ഇരയുടെ പേര് പരാമര്‍ശം നടത്തിയ നടന്‍ അജുവര്‍ഗീസ് ഇരയായ നടിയുടെ ഇത്തരത്തിലുള്ള പരാമര്‍ശം ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നെങ്കിലും ഇരയക്ക് പരാതിയില്ലെങ്കിലും കേസ് നിലനില്‍ക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് റിമയ്‌ക്കെതിരെ കേസെടുക്കുന്ന കാര്യത്തില്‍ പൊലീസ് നിയമോപദേശം തേടിയത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പാമ്പു കടിയേറ്റാല്‍ 108ല്‍ വിളിക്കുക; ആന്റിവെനം ഉള്ള ആശുപത്രിയില്‍ ആംബുലന്‍സിലെത്താം; വീണാ ജോര്‍ജ്‌

പേടിഎം പേയ്മെന്റ് ബാങ്കിന്റെ ലൈസന്‍സ് റദ്ദാക്കി ആര്‍ബിഐ

ബാങ്ക് എഫ്ഡിയേക്കാള്‍ മെച്ചം; പോസ്റ്റ് ഓഫീസിലെ നിക്ഷേപങ്ങള്‍ സുരക്ഷിതം, സേവിങ്‌സ് സ്‌കീമുകളറിയാം

മദ്യലഹരിയില്‍ പട്ടാപ്പകല്‍ മോഷ്ടിക്കാന്‍ കയറിയത് എസ്‌ഐയുടെ വീട്ടില്‍; പ്രതികളില്‍ ഒരാള്‍ പിടിയില്‍

'സിസിടിവി ഹാര്‍ഡ് ഡിസ്‌ക് മാറ്റണം'; തലശേരി, കൂത്തുപറമ്പ് സ്ഥാനാര്‍ഥികളെ സ്‌ട്രോങ് റൂമിലേക്ക് വിളിപ്പിച്ച് റിട്ടേണിങ് ഓഫീസര്‍

SCROLL FOR NEXT