Kerala

നടിയെ ആക്രമിച്ച കേസ്: പ്രതിഭാഗത്തിന്റെ വാദം ഇന്ന്, ദിലീപ് ഹാജരായേക്കില്ല

യുവനടിയെ തട്ടിക്കൊണ്ടു പോയി അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന കേസ് എറണാകുളം പ്രത്യേക കോടതി ഇന്ന് വീണ്ടും പരിഗണിക്കും

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: യുവനടിയെ തട്ടിക്കൊണ്ടു പോയി അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന കേസ് എറണാകുളം പ്രത്യേക കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കുറ്റപത്രത്തിന്മേലുളള പ്രതിഭാഗത്തിന്റെ പ്രാരംഭവാദമാണ് കോടതിയില്‍ പുരോഗമിക്കുന്നത്. ഇന്ന് ദിലീപ്, മാര്‍ട്ടിന്‍ എന്നി പ്രതികളുടെ വാദമാണ് നടക്കേണ്ടത്. പ്രോസിക്യൂഷന്‍ വാദം നേരത്തെ പൂര്‍ത്തിയായിട്ടുണ്ട്. അതേസമയം ദിലീപ് ഇന്ന കോടതിയില്‍ ഹാജരാകില്ലെന്നാണ് അറിയുന്നത്.

കുറ്റകൃത്യത്തിന്റെ ദൃശ്യങ്ങള്‍ കേന്ദ്ര ഫൊറന്‍സിക് ലാബില്‍ പരിശോധിച്ച ശേഷം വാദം തുടരാമെന്ന പ്രതി ദിലീപിന്റെ ആവശ്യം കോടതി അനുവദിച്ചില്ല.ഇന്ന് വാദം പൂര്‍ത്തിയാക്കാനായാല്‍ പ്രതികള്‍ക്കെതിരെ കുറ്റം ചുമത്തുന്ന നടപടി ജനുവരി ആദ്യം നടക്കും. സാക്ഷികളുടെ പട്ടിക പ്രോസിക്യൂഷന്‍ തയാറാക്കി അവര്‍ക്കു സമന്‍സ് അയയ്ക്കും. കേസ് വനിതാ ജഡ്ജിനു കൈമാറണമെന്ന, അതിക്രമത്തിന് ഇരയായ യുവനടിയുടെ അഭ്യര്‍ഥന അനുവദിച്ചാണു ഹൈക്കോടതി വനിതാ ജഡ്ജി ഹണി എം വര്‍ഗീസിനു കേസ് കൈമാറിയത്.

നടിയെ ആക്രമിച്ച പകര്‍ത്തിയ അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ കോടതി അനുമതിയോടെ  ദിലീപ് അടക്കമുള്ള പ്രതികള്‍  പരിശോധിച്ചിട്ടുണ്ട്. ദിലീപിനു പുറമേ സുനില്‍കുമാര്‍, മാര്‍ട്ടിന്‍ ആന്റണി, മണികണ്ഠന്‍, വിജീഷ്, സനല്‍കുമാര്‍ എന്നിവര്‍ക്കായിരുന്നു കോടതി പ്രോസിക്യൂഷന്‍ സാന്നിധ്യത്തില്‍ ദൃശ്യം പരിശോധിക്കാന്‍ അനുവാദം നല്‍കിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം