Kerala

നടുക്കുന്ന ക്രൂരത; പൈനാപ്പിളില്‍ പടക്കം നിറച്ച് കെണി; കാട്ടാന ചരിഞ്ഞു; ഒപ്പം വയറ്റിലെ കുഞ്ഞു ജീവനും

നടുക്കുന്ന ക്രൂരത; പൈനാപ്പിളില്‍ പടക്കം നിറച്ച് കെണി; കാട്ടാന ചരിഞ്ഞു; ഒപ്പം വയറ്റിലെ കുഞ്ഞു ജീവനും

Author : സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: പൈനാപ്പിളില്‍ പടക്കം നിറച്ച് കണ്ണില്‍ ചോരയില്ലാത്ത മനുഷ്യരാരോ ഒരുക്കിയ കെണിയില്‍ പൊലിഞ്ഞത് ഒരു കാട്ടാനയുടേയും അവളുടെ വയറ്റിലെ ഒരു കുരുന്നിന്റേയും ജീവന്‍. സൈലന്റ് വാലി നാഷണല്‍ പാര്‍ക്കില്‍പ്പെട്ട ഗര്‍ഭിണിയായ കാട്ടാനയാണ് ഭക്ഷണം പോലും കഴിക്കാന്‍ സാധിക്കാതെ ചരിഞ്ഞത്. നിലമ്പൂര്‍ ഫോറസ്റ്റ് സെക്ഷന്‍ ഓഫീസറായ മോഹന്‍ കൃഷ്ണന്‍ തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ ആനയ്ക്ക് നേരിടേണ്ടി വന്ന ദാരുണ സംഭവത്തെക്കുറിച്ച് കുറിപ്പിട്ടിരുന്നു. ഈ കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറി. 

മെയ് 27നാണ് മലപ്പുറത്തെ വെള്ളിയാര്‍ പുഴയില്‍ ആനയെ കണ്ടെത്തിയത്. ഏതാണ്ട് 15 വയസ് പ്രായമുള്ള കാട്ടാനയാണ് ചരിഞ്ഞത്. പടക്കം നിറച്ച പൈനാപ്പിള്‍ കഴിച്ചതിനെ തുടര്‍ന്ന് അത് പൊട്ടിത്തെറിച്ച് ആനയുടെ വായില്‍ നിറയെ മുറിവുകളായിരുന്നു. പിന്നീട് ഭക്ഷണം കഴിക്കാന്‍ സാധിക്കാതെ മുറിവുകളുമായി വേദന കടിച്ചമര്‍ത്തി ജീവിക്കുകയായിരുന്നു. 

അതിനിടെയാണ് ഫോറസ്റ്റ് അധികൃതര്‍ ആനയെ വെള്ളിയാര്‍ പുഴയില്‍ കണ്ടെത്തിയത്. കുങ്കിയാനകളായ സുരേന്ദ്രന്റേയും നീലകണ്ഠന്റേയും സഹായത്തില്‍ കാട്ടാനയെ കരയ്ക്ക് കയറ്റി ചികിത്സ നല്‍കാനായിരുന്നു അധികൃതര്‍ പദ്ധതിയിട്ടത്. അതിനുള്ള ശ്രമത്തിനിടെ പുഴയില്‍ വച്ച് തന്നെ കാട്ടാന ചരിയുകയായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആരാണ് രാജ?, സിപിഐ നേതാവ് ആനി രാജയുടെ വോട്ട് വെട്ടി തെരഞ്ഞെടുപ്പ് കമ്മീഷൻ

സ്വര്‍ണവില വീണ്ടും കൂടി; 1,12,500ന് മുകളില്‍

ഗുരു ഉപദേശിച്ചു; 3,383 കോടി ആസ്തിയുള്ള എംഎല്‍എ യാചകനായി തെരുവില്‍ - VIDEO

ഭർത്താവിനെ തേടിയെത്തിയ പൊലീസുകാരുടെ ചവിട്ടേറ്റ് ഗർഭിണി മരിച്ചു; നവജാത ശിശുവിന്റെ നില ഗുരുതരം

അഗസ്റ്റിന്‍ സഹോദരന്മാരുടെ സ്ഥാപനങ്ങളില്‍ റെയ്ഡ്, മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്..; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍