Kerala

നഴ്‌സുമാരുടെ സമരത്തില്‍ നിലപാട് കടുപ്പിച്ച് സര്‍ക്കാര്‍; വേതന വിഷയത്തില്‍ ഇന്നുതന്നെ തീരുമാനമെടുക്കണമെന്ന് അന്ത്യശാസനം 

ഇനിയും മാനേജുമെന്റുകള്‍ വേതനം വര്‍ദ്ധിപ്പിച്ചില്ലെങ്കില്‍ സ്വന്തം നിലയ്ക്ക് വിജ്ഞാപനമിറക്കാനാണ് സര്‍ക്കാര്‍ തീരുമാനം

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ശമ്പള വര്‍ദ്ധനയാവശ്യപ്പെട്ട് സ്വകാര്യ ആശുപത്രിയിലെ നഴ്‌സുമാര്‍ നടത്തിവരുന്ന സമരത്തില്‍ നിലപാട് കടുപ്പിച്ച് സര്‍ക്കാര്‍. മിനിമം വേതനത്തില്‍ മാനേജുമെന്റുകള്‍ ഇന്നുതന്നെ തീരുമാനം എടുത്തില്ലെങ്കില്‍ വിജ്ഞാപനമിറക്കുമെന്ന് സര്‍ക്കാര്‍ മുന്നറിയിപ്പ്. സമരം ചെയ്യുന്ന നഴ്‌സമുമാരുടെ സംഘടനയുമായി തൊഴില്‍,ആരോഗ്യമന്ത്രിമാര്‍ ചര്‍ച്ച നടത്തുന്നതിനിടയിലാണ് സര്‍ക്കാര്‍ വിഷയത്തില്‍ സ്വരം കടുപ്പിച്ചിരിക്കുന്നത്. ഇനി ചര്‍ച്ച നീട്ടികൊണ്ടുപോകാനാകില്ലായെന്നാണ് സര്‍ക്കാര്‍ നിലപാട്. രണ്ടുമണിക്കൂറായി തുടരുന്ന ചര്‍ച്ചയില്‍ നിന്ന് മാനേജുമെന്റുകള്‍ക്ക് തീരുമാനം എടുക്കാന്‍വേണ്ടി തത്ക്കാലത്തേക്ക് മന്ത്രിമാര്‍ മാറി നില്‍ക്കുകയാണ്. തൊഴില്‍വകുപ്പ് പ്രതിനിധികളും മാനേജുമെന്റ്   പ്രതിനിധികളുംമാത്രമാണ് ഇപ്പോള്‍ ചര്‍ച്ചയില്‍ പുങ്കെടുക്കുന്നത്. ഇവരുടെ തീരുമാനം അറിഞ്ഞ ശേഷം വീണ്ടും മന്ത്രിമാര്‍ ചര്‍ച്ച നടത്തി അന്തിമ തീരുമാനം കൈക്കൊള്ളും. ഇനിയും മാനേജുമെന്റുകള്‍ വേതനം വര്‍ദ്ധിപ്പിച്ചില്ലെങ്കില്‍ സ്വന്തം നിലയ്ക്ക് വിജ്ഞാപനമിറക്കാനാണ് സര്‍ക്കാര്‍ തീരുമാനം. 

അമ്പത് കിടക്കകള്‍ക്ക് മുകളിലുള്ള ആശുപത്രികളിലെ നഴ്‌സുമാരുടെ മിനിമം വേതനം 20000 രൂപയാക്കുക,100 കിടക്കകള്‍ക്ക് മുകളിലുള്ള ആശുപത്രികളില്‍ സര്‍ക്കാര്‍ നിരക്കില്‍ വേതനം നല്‍കുക എന്നിവയാണ് നഴ്‌സുമാരുടെ പ്രധാനപ്പെട്ട ആവശ്യങ്ങള്‍.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം