Kerala

നാല് മാസത്തെ അന്വേഷണം; ആ മൃതദേഹാവശിഷ്ടങ്ങള്‍ ജിഷ്ണുവിന്റേത് തന്നെ,, ഡിഎന്‍എ പരിശോധനാഫലം പുറത്ത്

മറിയപ്പള്ളിക്കു സമീപം സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്തുനിന്നു നാല് മാസം മുന്‍പ് കണ്ടെത്തിയ മൃതദേഹാവശിഷ്ടങ്ങള്‍ ആരുടേതാണന്ന് തിരിച്ചറിഞ്ഞു

Author : സമകാലിക മലയാളം ഡെസ്ക്

കോട്ടയം: മറിയപ്പള്ളിക്കു സമീപം സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്തുനിന്നു നാല് മാസം മുന്‍പ് കണ്ടെത്തിയ മൃതദേഹാവശിഷ്ടങ്ങള്‍ ആരുടേതാണന്ന് തിരിച്ചറിഞ്ഞു. വൈക്കം കുടവെച്ചൂര്‍ സ്വദേശി ജിഷ്ണുവിന്റേതാണ് മൃതദേഹം. ഡിഎന്‍എ പരിശോധനാഫലത്തിലൂടെയാണ് 23കാരനായ ജിഷ്ണുവിന്റെ തന്നെയാണ് മൃതദേഹം എന്ന് തെളിഞ്ഞത്. തിരുവനന്തപുരം ഫൊറന്‍സിക് ലാബില്‍ നല്‍കിയ സാംപിളിന്റെ പരിശോധനാഫലം ഇന്നലെ ലഭിച്ചെന്ന് ചങ്ങനാശേരി ഡിവൈഎസ്പി സി.ജെ. ജോഫി പറഞ്ഞു.  

മൃതദേഹാവശിഷ്ടങ്ങള്‍ക്ക് സമീപം ഉണ്ടായിരുന്ന ഷര്‍ട്ടിന്റെ അവശിഷ്ടങ്ങള്‍, ജീന്‍സ്, അടിവസ്ത്രം, ബെല്‍റ്റ്, ചെരിപ്പ്, മൊബൈല്‍ ഫോണുകള്‍ എന്നിവ ജിഷ്ണുവിന്റെ ബന്ധുക്കള്‍ നേരത്തേ തിരിച്ചറിഞ്ഞിരുന്നു.

ജൂണ്‍ 3നാണ് കുമരകത്തെ ബാറിലെ ജീവനക്കാരനായ ജിഷ്ണുവിനെ കാണാതായത്. കുമരകം ചക്രംപടിയില്‍ ബസിറങ്ങിയ ജിഷ്ണു മറ്റൊരു ബസില്‍ കോട്ടയത്തേക്ക് പോയെന്നാണ് നിഗമനം. ഇത് സ്ഥിരീകരിച്ച് ബസ് ജീവനക്കാരുടെ മൊഴിയും ലഭിച്ചിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി