Kerala

നാളെ സംസ്ഥാന ഹര്‍ത്താല്‍

എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി എന്നിവരടക്കമുള്ള നേതാക്കളെ കസ്റ്റഡിയില്‍ എടുത്തതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി : നാളെ സംസ്ഥാന ഹര്‍ത്താല്‍ നടത്തുമെന്ന് എസ്ഡിപിഐ പ്രഖ്യാപിച്ചു. കൊച്ചിയില്‍ വാര്‍ത്താ സമ്മേളനത്തിനെത്തിയ എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി എന്നിവരടക്കമുള്ള നേതാക്കളെ കസ്റ്റഡിയില്‍ എടുത്തതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്. രാവിലെ ആറു മുതല്‍ വൈകുന്നേരം ആറു മണിവരെയാണ് ഹർത്താൽ. പാല്‍, പത്രം, ആശുപത്രി എന്നിവയെ ഹര്‍ത്താലില്‍നിന്നു ഒഴിവാക്കിയിട്ടുണ്ടെന്ന് എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി പി അബ്ദുല്‍ ഹമീദ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. 

അഭിമന്യു വധവുമായി ബന്ധപ്പെട്ട് വാര്‍ത്താസമ്മേളനം നടത്തിയതിന് പിന്നാലെയാണ് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് അടക്കം ആറുപേരെ കൊച്ചിയില്‍ പൊലീസ് കസ്റ്റഡിയിലെടുത്തത്. എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് അബ്ദുള്‍ മജീദ് ഫൈസി, വൈസ് പ്രസിഡന്റ് എംകെ മനോജ് കുമാര്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി റോയി അറയ്ക്കല്‍, ജില്ലാ പ്രസിഡന്റ് വി കെ ഷൗക്കത്തലി, അബ്ദുള്‍ മജീദിന്റെ ഡ്രൈവര്‍ സക്കീര്‍, ഷൗക്കത്തലിയുടെ ഡ്രൈവര്‍ ഷഫീഖ് എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. 

കൊച്ചി സെന്‍ട്രല്‍ പൊലീസാണ് ഇവരെ പിടികൂടിയത്. പ്രതികളെ സംരക്ഷിക്കുന്നത് എസ്ഡിപിഐ, പോപ്പുലര്‍ ഫ്രണ്ട് സംഘടനകളാണ് എന്ന റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തിലാണ് ഇവരെ കസ്റ്റഡിയിലെടുത്തത് എന്ന് പൊലീസ് സൂചിപ്പിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇരുട്ടടി' ഘട്ടം ഘട്ടമായി; നാലുദിവസത്തിനിടെ ഇന്ധനവില വീണ്ടും വര്‍ധിപ്പിച്ചു, ലിറ്ററിന് 90 പൈസ കൂട്ടി

'ഇത് പറയാൻ എനിക്ക് ചമ്മലാണ്, ത്രസിപ്പിക്കുന്ന രം​ഗങ്ങൾ ഒന്നും ഉണ്ടാകില്ല'; സബ്സ്ക്രിപ്ഷൻ ആരംഭിച്ചുവെന്ന് നടി മഞ്ജു പത്രോസ്

ഇരുചക്ര വാഹനങ്ങളില്‍ കൈവിട്ട അഭ്യാസം വേണ്ട; രണ്ട് കൈകയും ഹാന്‍ഡിലില്‍ വേണം, പുതിയ മാറ്റവുമായി കേന്ദ്രം

ബ്രസീല്‍ ആരാധകര്‍ 'ഹാപ്പി'; അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് നെയ്മര്‍ ലോകകപ്പ് ടീമില്‍

നടൻ ദർശൻ ജയിലിൽ ജീവനൊടുക്കാൻ ശ്രമിച്ചെന്ന് അഭ്യൂഹം; കാണാൻ അനുവദിക്കണമെന്ന അപേക്ഷയുമായി ഭാര്യ

SCROLL FOR NEXT