Kerala

'നിങ്ങളുടെ അജണ്ട വ്യക്തമാണ്'; മേനക ഗാന്ധിയുടെ സംഘടനയുടെ വെബ്‌സൈറ്റ് ഹാക്ക് ചെയ്ത് കേരള സൈബര്‍ വാരിയേഴ്‌സ്

ആന ചരിഞ്ഞ സംഭവം മേനക ഗാന്ധി വൃത്തികെട്ട രാഷ്ട്രീയത്തിലേക്ക് വലിച്ചിഴച്ചുവെന്ന് സൈറ്റില്‍ പങ്കുവച്ച കുറിപ്പില്‍ സൈബര്‍ വാരിയേഴ്‌സ് പറഞ്ഞു.

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ഭക്ഷണ സാധനത്തില്‍ വെച്ച പടക്കം പൊട്ടിത്തെറിച്ചതിനെ തുടര്‍ന്ന് ഗര്‍ഭിണിയായ ആന ചരിഞ്ഞ സംഭവത്തില്‍ നടത്തിയ വിദ്വേഷ പ്രചാരണങ്ങള്‍ക്ക് മറുപടിയായി പീപ്പിള്‍സ് ഫോര്‍ ആനിമല്‍സ് സംഘടനയുടെ വെബ്‌സൈറ്റ് ഹാക്ക് ചെയ്ത് കേരള സൈബര്‍ വാരിയേഴ്‌സ്. ബിജെപി നേതാവ് മേനക ഗാന്ധിയുടെ നേതൃത്വത്തിലുള്ള മൃഗ സംരക്ഷണ സംഘടനയാണ് പീപ്പിള്‍സ് ഫോര്‍ ആനിമല്‍സ്. 

പാലക്കാട് സൈലന്റ് വാലി അതിര്‍ത്തിയില്‍ നടന്ന സംഭവം മലപ്പുറത്താണെന്നും ജില്ലയില്‍ അക്രമ സംഭവങ്ങള്‍ പതിവാണെന്നും മേനക ഗാന്ധി വ്യാജ പ്രചാരണം നടത്തിയിരുന്നു. ആന ചരിഞ്ഞതിന് പിന്നാലെ സാമൂഹ്യ മാധ്യമങ്ങളില്‍ വലിയ തോതിലുള്ള വ്യാജ പ്രചരാണമാണ് നടന്നത്. 

ഇതിന് പകരമയാണ് സംഘടനയുടെ വെബ്‌സൈറ്റ് ഹാക്ക് ചെയ്തിരിക്കുന്നത്. ആന ചരിഞ്ഞ സംഭവം മേനക ഗാന്ധി വൃത്തികെട്ട രാഷ്ട്രീയത്തിലേക്ക് വലിച്ചിഴച്ചുവെന്ന് സൈറ്റില്‍ പങ്കുവച്ച കുറിപ്പില്‍ സൈബര്‍ വാരിയേഴ്‌സ് പറഞ്ഞു.

ആന ചരിഞ്ഞ അമ്പലപ്പാറ പാലക്കാട് ജില്ലയിലാണെന്ന് വ്യക്തമാക്കാനായി ഗൂഗിള്‍ മാപ്പും കേരള സൈബര്‍ വാരിയേഴ്‌സ് ചേര്‍ത്തിട്ടുണ്ട്. മുസ്ലിമുകളെ ലക്ഷ്യം വെച്ചാണ് മലപ്പുറത്താണ് സംഭവം നടന്നതെന്ന പേരില്‍ വ്യാജ പ്രചാരണം നടത്തുന്നതെന്നും സൈബര്‍ വാരിയേഴ്‌സ് സൈറ്റില്‍ ചേര്‍ത്ത കുറിപ്പില്‍ പറയുന്നു. 

മൃഗസ്‌നേഹം മുസ്ലിംകളോടുള്ള വെറുപ്പാക്കി മാറ്റാനുള്ള നിങ്ങളുടെ അജണ്ട വ്യക്തമാണമെന്നും മുന്‍ മന്ത്രിയും എംപിയുമായ മേനക ഗാന്ധിയുടെ വ്യാജ പ്രചരാണം രാജ്യത്തിന് തന്നെ ഭഹീഷണിയാണെന്നും മലപ്പുറത്തെ ഹിന്ദു-മുസ്ലിം ബന്ധം ദൃഢമാണെന്നും കുറിപ്പില്‍ പറയുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം