Kerala

നിമസഭാ സമ്മേളനം തുടങ്ങി; എംഎം മണി രാജിവെക്കണമെന്ന് പ്രതിപക്ഷം

വിവാവദങ്ങളുടെ പരമ്പര നീളുന്നതിനിടിയിലാണ് നിയമസഭാ സമ്മേളനം ആരംഭിച്ചിരിക്കുന്നത്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: നിരവധി വിവാദങ്ങള്‍ക്കിടിയല്‍ ആരംഭിച്ച നിയമസഭാ സമ്മേളനത്തില്‍ വന്‍ പ്രതിഷേധവുമായി പ്രതിപക്ഷം. പെമ്പിളൈ ഒരുമൈ സമര പ്രവര്‍ത്തകര്‍ക്കെതിരേ സ്ത്രീ വിരുദ്ധ പരാമര്‍ശം ഉന്നയിച്ച വൈദ്യുതി മന്ത്രി എംഎം മണി രാജിവെക്കണമെന്ന് പ്രതിപക്ഷം സമ്മേളനത്തിന്റെ തുടക്കത്തില്‍ തന്നെ ആവശ്യപ്പെട്ടു.

പ്രതിഷേധവുമായി പ്രതിപക്ഷം സഭയുടെ നടുത്തളത്തിലിറങ്ങി. ചോദ്യോത്തര വേള നിര്‍ത്തിവെച്ച് ഇക്കാര്യം ചര്‍ച്ച ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. എന്നാല്‍ ചോദ്യോത്തര വേള നിര്‍ത്തിവെച്ച് ഇക്കാര്യം ചര്‍ച്ച ചെയ്യേണ്ട സാഹചര്യമില്ലെന്ന് സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ വ്യക്തമാക്കി. അടിന്തരപ്രമേയം പരിഗണിക്കാമെന്നും സ്പീക്കര്‍.

അതേസമയം, സംസ്ഥാനത്ത് അസാധാരണ സാഹചര്യമാണ് നിലവിലുള്ളതെന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കി. എംഎം മണിയുടെ സ്ത്രീവിരുദ്ധ പ്രസ്താവന അപലപനീയമാണെന്നും ചെന്നിത്തല. 

സംസ്ഥാന വൈദ്യുതി മന്ത്രി എംഎം മണിയുടെ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍, മൂന്നാര്‍ കയ്യേറ്റമൊഴിപ്പിക്കല്‍, ജിഷ്ണുവിന്റെ മാതാവ് മഹിജയടക്കമുള്ളവര്‍ നടത്തിയ സമരത്തെ പോലീസ് കൈകാര്യം ചെയ്ത രീതി,
ഫോണ്‍ കെണിയില്‍ മന്ത്രി എകെ ശശീന്ദ്രന്റെ രാജി, മലപ്പുറം ഉപതെരഞ്ഞെടുപ്പ് ഫലം, മന്ത്രി കടകംപള്ളി മലപ്പുറത്തിനെതിരേ നടത്തിയ പരാമര്‍ശം, യുഎപിഎ കേസുകള്‍, പോലീസ് ഉപദേഷ്ടാവായി രമണ്‍ശ്രീവാസ്തവയുടെ നിയമനം തുടങ്ങി വിവാവദങ്ങളുടെ പരമ്പര നീളുന്നതിനിടിയിലാണ് നിയമസഭാ സമ്മേളനം ആരംഭിച്ചിരിക്കുന്നത്.

2017-18 വര്‍ഷത്തെ ബജറ്റ് പൂര്‍ണമായി പാസാക്കുക, മലയാള ഭാഷാ പഠനം നിര്‍ബന്ധമാക്കുക തുടങ്ങിയവയാണ് സമ്മേളനത്തിന്റെ പ്രധാന അജണ്ടകള്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സണ്ണി ജോസഫിനോട് എനിക്കുള്ളത് പ്രേമം; ചോദിക്കാതെ ഒരു കാര്യവും ചെയ്തിട്ടില്ല'; തലയില്‍ കൈവച്ച് അനുഗ്രഹിച്ച് സുധാകരന്‍

'മമത സര്‍ക്കാരിനെ പിഴുതെറിയും'; ആര്‍ജി കര്‍ ആശുപത്രിയില്‍ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട യുവ ഡോക്ടറുടെ അമ്മ ബിജെപി സ്ഥാനാര്‍ഥി

കുതിച്ചുയർന്ന് യുഎഇ സെൻട്രൽ ബാങ്കി​ന്റെ സ്വർണശേഖരം, ഒരു വർഷത്തിനുള്ളിൽ 75 ശതമാനം വർദ്ധനവ്

'കേരളം തുടര്‍ ഭരണത്തിന് കാത്തിരിക്കുന്നു; തമ്മിലടിക്കുന്നവര്‍ വന്നാല്‍ ബുദ്ധിമുട്ട്; ബിജെപിയെ അംഗീകരിക്കില്ല'

വിമതന്‍ പത്രിക പിന്‍വലിച്ചില്ല; കൊയ്യം ജനാര്‍ദ്ദനനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി കോണ്‍ഗ്രസ്

SCROLL FOR NEXT