തിരുവനന്തപുരം: പ്രളയക്കെടുതിയിൽ തകർന്ന കേരളത്തെ പുനർനിർമ്മിക്കാൻ സഹായപ്രവാഹം തുടരുകയാണ്. നാനാതുറയിൽപ്പെട്ട നിരവധിപേരാണ് സഹായവാഗ്ദാനവുമായി രംഗത്തുവന്നിരിക്കുന്നത്. ചലച്ചിത്രമേഖലയും ഇതിൽ സജീവ പങ്കാളിയാണ് പ്രമുഖ നടന്മാർക്ക് പിന്നാലെ യുവ ചലച്ചിത്ര നടൻ നിവിൻ പോളിയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തുക കൈമാറി. 25 ലക്ഷം രൂപയാണ് കൈമാറിയത്. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി.രാജീവിനൊപ്പം എത്തിയാണ് അദ്ദേഹം തുക കൈമാറിയത്.
പ്രളയ ദുരിതത്തിൽപ്പെട്ടവരെ കൈപിടിച്ചുയർത്താൻ ഈ നാട്ടിലെ എല്ലാവരുടെയും സഹായമുണ്ടാകണമെന്ന് നിവിൻ അഭ്യർഥിച്ചു. ദുരിതം പേറുന്നവരെ സഹായിക്കാനുള്ള സമയമാണിത്. എല്ലാവർക്കും ഒത്തൊരുമയോടെ പ്രവർത്തിക്കാം. പ്രളയക്കെടുതി നേരിടുന്നതിനായി സർക്കാർ നന്നായി പ്രവർത്തിക്കുകയാണെന്നും നിവിൻ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates