പ്രതീകാത്മക ചിത്രം 
Kerala

നൂല്‍ബന്ധമില്ലാതെ രാത്രി മതിലുചാടി വീട്ടിലെത്തി; എല്ലാം സിസി ടിവിയില്‍; പിടിയിലായത് സമീപവാസിയായ യുവാവ്‌ 

വീട്ടുടമയുടെ പരാതിയില്‍ സമീപവാസിയായ യുവാവിനെതിരെ കേസെടുത്തു

Author : സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: ഉടുതുണിയില്ലാതെ മോഷണത്തിനെത്തിയ ആളെ സിസിടിവി കുടുക്കി. കള്ളന്‍ നൂല്‍ബന്ധമില്ലാതെ മതിലുചാടി അകത്തു കടക്കുന്നതും വീടിന്റെ ഒന്നാം നിലയില്‍ കയറുന്നതുമെല്ലാം വീട്ടിലെ സിസിടിവി ക്യാമറയില്‍ പതിഞ്ഞിരുന്നു. ഇതു നാട്ടില്‍ പ്രചരിച്ചതോടെയാണ് സമീപവാസിയായ യുവാവാണെന്നു തിരിച്ചറിഞ്ഞത്. ആരെങ്കിലും കണ്ടാലും പിടിയിലാകാതിരിക്കാനാണ് വസ്ത്രമുപേക്ഷിച്ചതെന്നാണു നിഗമനം.

മക്കരപറമ്പ് വടിശ്ശീരി കുളമ്പിലെ ഏലച്ചോല അബൂബക്കറിന്റെ വീട്ടിലാണ് കഴിഞ്ഞ മാസം 26ന് കള്ളന്‍ കയറി മുകള്‍നിലയില്‍ ഉറങ്ങുകയായിരുന്ന സ്ത്രീകളുടെ ആഭരണം മോഷ്ടിക്കാന്‍ ശ്രമിച്ചത്. ആഭരണം പൊട്ടിക്കാന്‍ ശ്രമിക്കുന്നതിനിടെ സ്ത്രീകള്‍ ഒച്ചവച്ചതോടെ കള്ളന്‍ ഇറങ്ങിയോടി. വീട്ടുടമയുടെ പരാതിയില്‍ സമീപവാസിയായ യുവാവിനെതിരെ കേസെടുത്തു
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT