കൊച്ചി: കനത്തമഴയിൽ മുല്ലപ്പെരിയാർ അണക്കെട്ട് തുറന്ന പശ്ചാത്തലത്തിൽ നെടുമ്പാശേരി വിമാനത്താവളത്തിൽ വിമാനങ്ങൾ ഇറങ്ങുന്നത് താത്കാലികമായി നിർത്തിവച്ചു. കനത്തമഴയിൽ നീരൊഴുക്ക് ശക്തമായതിനെ തുടർന്ന് ഇടുക്കിക്കും ഇടമലയാറിനും പിന്നാലെ മുല്ലപ്പെരിയാർ അണക്കെട്ടും തുറന്നിരിക്കുകയാണ്.
പുലർച്ചെ നാല് മുതൽ ഏഴുവരെ ആഗമന സർവീസുകൾ നിർത്തി വച്ചെന്നാണ് സിയാൽ അധികൃതർ വ്യക്തമാക്കിയത്. മുന്‍കരുതല്‍ നടപടിയുടെ ഭാഗമായാണ് വിമാനങ്ങള്‍ ഇറങ്ങുന്നത് നിര്‍ത്തിവെച്ചതെന്ന് സിയാല്‍ അധികൃതര്‍ ഫെയ്‌സ്ബുക്കില്‍ പറഞ്ഞു.മുല്ലപ്പെരിയാർ അണക്കെട്ടു കൂടി തുറന്ന സാഹചര്യത്തിൽ പെരിയാറ്റിൽ വെള്ളം ക്രമാതീതമായി ഉയരാൻ സാധ്യതയുണ്ടെന്നുള്ളതും ഇതിനു പിന്നാലെ വിമാനത്താവളത്തിന്‍റെ റൺവേയിൽ വെള്ളം കയറാൻ സാധ്യതയുണ്ടെന്നതും കണക്കിലെടുത്താണ് നടപടി.
രാവിലെ ആറിന് ചേരുന്ന സിയാലിന്‍റെ അവലോകന യോഗത്തിനു ശേഷം മറ്റ് നടപടികൾ ആലോചിക്കുമെന്നാണ് വ്യക്തമാക്കിയിട്ടുള്ളത്. അതിനിടെ വിമാനത്താവളത്തിനു സമീപത്തെ ചെങ്ങൽ തോടിലും വീടുകളിലും വെള്ളം കയറി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates