Kerala

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ലാന്‍ഡിങ് പുനരാരംഭിച്ചു

ഇടമലയാറില്‍ നിന്ന് എത്തുന്ന വെള്ളം പെരിയാര്‍ കവിഞ്ഞ് ചെങ്കല്‍ത്തോടും കവിഞ്ഞൊഴുകിയതോടെയാണ് ലാന്‍ഡിങ് നിര്‍ത്തിയത്

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ലാന്‍ഡിങ് പുനരാരംഭിച്ചു. ഇടുക്കി, ഇടമലയാര്‍ അണക്കെട്ടുകള്‍ തുറന്ന പശ്ചാത്തലത്തിലാണ് ഉച്ചയോടെ താത്കാലികമായി ലാന്‍ഡിങ് നിര്‍ത്തിവെച്ചത്. സ്ഥിതിഗതികള്‍ വിലയിരുത്തിയ വിമാനത്താവള അധികൃതര്‍ 3.05 നു വിമാനങ്ങള്‍ക്ക് ഇറങ്ങാന്‍ അനുമതി നല്‍കുകയായിരുന്നു.

ഇടമലയാറില്‍ നിന്ന് എത്തുന്ന വെള്ളം പെരിയാര്‍ കവിഞ്ഞ് ചെങ്കല്‍ത്തോടും കവിഞ്ഞൊഴുകിയതോടെയാണ് ലാന്‍ഡിങ് നിര്‍ത്തിയത്. ചുറ്റുമതിലിന് പുറത്ത് വെള്ളം നിറഞ്ഞിട്ടുണ്ട്. റണ്‍വേയില്‍ നനവുണ്ടോ പരിശോധിച്ച ശേഷമാണ് വിമാനങ്ങളുടെ ലാന്‍ഡിങ് പുനഃരാരംഭിച്ചത്.

വെള്ളപ്പൊക്കത്തെത്തുടര്‍ന്ന് 2013ല്‍ വിമാനത്താവളം അടച്ചിരുന്നു. കനത്ത മഴയെത്തുടര്‍ന്ന് ഇടമലയാര്‍ ഡാം തുറന്നുവിട്ട സാഹചര്യത്തില്‍ സമീപത്തെ ചെങ്ങല്‍ കനാല്‍ നിറഞ്ഞുകവിഞ്ഞതോടെയാണ് അന്ന് വിമാനത്താവളം അടച്ചുപൂട്ടിയത്.

ചെങ്ങല്‍ കനാലിന്റെ ആഴം കൂട്ടിയും ബണ്ടുകള്‍ സ്ഥാപിച്ചും വിമാനത്താവളത്തെ വെള്ളപ്പൊക്കഭീഷണിയില്‍ നിന്നും സംരക്ഷിക്കാന്‍ നടപടികളെടുത്തിരുന്നു. വെള്ളപ്പൊക്കെ ഭീഷണിയെ തുടര്‍ന്ന് നെടുമ്പാശേരി വിമാനത്താവള അധികൃതര്‍ അടിയന്തര ഹെല്‍പ് ലൈന്‍ തുറന്നിട്ടുണ്ട്. അന്താരാഷ്ട്ര ടെര്‍മിനലില്‍ ആരംഭിച്ച ഹെല്‍പ്പ് ലൈന്‍ നമ്പര്‍ 0484 3053500 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കുടുംബത്തിലെ ഒരാളെ നഷ്ടപ്പെട്ടാല്‍ ദേഷ്യം വരും, അവരുടെ വികാരം ഉള്‍ക്കൊള്ളുന്നു; എന്നെ വിമര്‍ശിച്ചതില്‍ തെറ്റില്ല'

അബദ്ധത്തില്‍ മൂക്കുത്തി വിഴുങ്ങി ഷെഹ്നാസ് ഗില്‍; രക്ഷയായി ഓടിയെത്തി 'കുരിയച്ചന്‍'; ആശങ്ക പടര്‍ത്തി വിഡിയോ

'പിതൃബലി മരിച്ചവരെ മാത്രം ഓർക്കുന്ന ചടങ്ങല്ല, പുതുതലമുറയ്ക്ക് കൈമാറുന്ന സംസ്കാരം'; അറിയാം അമാവാസി ബലിയും കർക്കടക വാവ് ബലിയും

പന്തിന് 'പന്തും' മാറിയോ! ഫുട്ബോളോ ക്രിക്കറ്റോ? ചിരിപ്പിച്ച് ഇന്ത്യൻ കീപ്പർ (വിഡിയോ)

'അർജുൻ ആയങ്കി സിപിഎമ്മുകാരനല്ല; അയാളെ പിന്തുണയ്ക്കുന്നവർ പാർട്ടി പ്രവർത്തകരല്ല': തള്ളിപ്പറഞ്ഞ് ഇപി ജയരാജൻ