Kerala

ന​ഗരസഭ യോ​ഗത്തിനിടെ വിതരണം ചെയ്ത വടയിൽ പാറ്റ, കിട്ടിയത് മുൻ ചെയർപേഴ്സണിന്; കുടുംബശ്രീ ഹോട്ടൽ പൂട്ടിച്ചു

സവാള മൊരിഞ്ഞതുപോലെ കണ്ടപ്പോൾ സംശയം ഉറപ്പാക്കാൻ ചികഞ്ഞുനോക്കി. മുഴുവനോടെയുള്ള പാറ്റയാണ് വടയിലുണ്ടായിരുന്നത്

സമകാലിക മലയാളം ഡെസ്ക്

കൊച്ചി; മരട് ന​ഗരസഭയുടെ അടിയന്തിര യോ​ഗത്തിൽ വിതരണം ചെയ്ത വടയിൽ നിന്ന് പാറ്റയെ കണ്ടെത്തി. തുടർന്ന് കുടുംബശ്രീ നടത്തുന്ന വനിത ഹോട്ടൽ ഉദ്യോ​ഗസ്ഥർ പൂട്ടിച്ചു. ഇന്നലെയാണ് സംഭവമുണ്ടായത്. ന​ഗരസഭ അടിയന്തിര കൗൺസിൽ ചേർന്നപ്പോൾ അം​ഗങ്ങൾക്ക് വിതരണം ചെയ്ത സവാള വടയിലാണ് പാറ്റയെ കണ്ടത്. മുൻ ചെയർ പേഴ്സൺ കൂടിയായ സുനില സിബിക്കാണ് പാറ്റയടങ്ങിയ വട ലഭിച്ചത്.

മരട് ഫ്ലാറ്റ് പൊളിക്കൽ വിഷയവുമായി ബന്ധപ്പെട്ട് ചേർന്ന അടിയന്തിര യോ​ഗത്തിലായിരുന്നു സംഭവം. ന​ഗരസഭാ യോ​ഗത്തിൽ സെക്രട്ടറി ഹാജരാകാതിരുന്നത് സംബന്ധിച്ച് വാദപ്രതിവാദങ്ങൾ ഇരു പക്ഷത്തും കൊഴുക്കുന്നതിനിടയിലാണ് സവാള വടയിൽ പാറ്റയെ കണ്ടെത്തിയത്. സവാള മൊരിഞ്ഞതുപോലെ കണ്ടപ്പോൾ സംശയം ഉറപ്പാക്കാൻ ചികഞ്ഞുനോക്കി. മുഴുവനോടെയുള്ള പാറ്റയാണ് വടയിലുണ്ടായിരുന്നത്.

ഉടൻ തന്നെ സുനില പാറ്റ അടങ്ങിയ വട ന​ഗരസഭ ജോലിക്കാരെ ഏൽപ്പിച്ചു. തുടർന്ന് ന​ഗരസഭ ഹെൽത്ത് ഇൻസ്പെക്ടർ എത്തി പരിശോധന നടത്തി പാറ്റ തന്നെയെന്ന് ഉറപ്പിച്ചു. ന​ഗരസഭയുടെ സമീപത്തു തന്നെ കുണ്ടന്നൂർ ജംക്ഷനിൽ കുടുംബശ്രീക്കാർ നടത്തുന്ന വനിത ഹോട്ടലിൽ നിന്നുമാണ് വട വാങ്ങിയത്. കൗൺസിൽ കഴിഞ്ഞ ഉടനെ ഹെൽത്ത് ഇൻസ്പെക്ടർ എ.എക്സ് വിൽസൺ ഹോട്ടലിൽ എത്തി പരിശോധന നടത്തിയശേഷം ഹോട്ടൽ അടപ്പിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇറാന്‍ പരമോന്നത നേതാവ് ഖമേനി കൊല്ലപ്പെട്ടു; മകളും മരുമകനും ചെറുമകനും കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് ഇറാന്‍

ഇന്ത്യയ്ക്കും വെസ്റ്റ് ഇൻഡീസിനും ഇന്ന് ജീവന്‍ മരണപോരാട്ടം; ജയിക്കുന്നവർ സെമിയിൽ

'കരുത്തിന്റെ, കരുതലിന്റെ ലോക മാതൃക'; വയനാട് ടൗണ്‍ഷിപ്പ് ഉദ്ഘാടനം ഇന്ന്

പുതിയ അവസരങ്ങൾ ലഭിക്കും, യാത്രകൾ ഗുണകരം

ലോക സമാധാനത്തിനായി ഇടപെടണം, യുഎന്നിന് ഇറാന്റെ കത്ത്, അടിയന്തര യോഗം വിളിച്ച് യുഎന്‍ സുരക്ഷാ കൗണ്‍സില്‍

SCROLL FOR NEXT