നേരിട്ട് ഓഫീസിൽ പോകാതെ തന്നെ പഞ്ചായത്തിന്റെ സേവനങ്ങളും ഇനി വിരൽത്തുമ്പിൽ ലഭ്യമാകും. ഇന്റഗ്രേറ്റഡ് ലോക്കൽ ഗവൺമെന്റ് മാനേജ്മെന്റ് സിസ്റ്റം(ഐഎൽജിഎംഎസ്) എന്ന പുതിയ പ്ലാറ്റ്ഫോമിലൂടെയാണ് സേവനങ്ങൾ ലഭ്യമാകുക. തദ്ദേശ സ്ഥാപനങ്ങളിലെ വിവിധ പ്രവർത്തനങ്ങൾ നിർവഹിക്കുന്ന വ്യത്യസ്ത ആപ്ലിക്കേഷനുകളെ ഏകീകരിച്ച് ഒറ്റ ലോഗിനിലൂടെ ഇനി കൈകാര്യം ചെയ്യാനാകും.
അപേക്ഷകർ വെബ്‌സൈറ്റിൽ പ്രവേശിച്ച ശേഷം യൂസർ ഐഡി സൃഷ്ടിക്കണം. തുടർന്ന് അപേക്ഷകൾ പൂർണമായി ഓൺലൈനായി നൽകാൻ സാധിക്കും. ഇ–പേയ്മെന്റിനുള്ള സൗകര്യവുമുണ്ട്. ഇൻഫർമേഷൻ കേരള മിഷൻ വികസിപ്പിച്ചെടുത്ത എന്റർപ്രൈസ് റിസോഴ്സ് പ്ലാൻ(ഇആർപി) സോഫ്റ്റ്‌വെയറാണ് ഇതിൽ ഉപയോഗിക്കുന്നത്. കെട്ടിട നിർമാണവുമായി ബന്ധപ്പെട്ട നടപടികൾ പോലെ ചുരുക്കം സേവനങ്ങൾ മാത്രമാണ് ഇതിനു പുറത്തു വരുന്നത്.
154 ഗ്രാമ പഞ്ചായത്തുകളിലാണു ആദ്യഘട്ടത്തിൽ പദ്ധതി നടപ്പാക്കുന്നത്. മൂന്നു ഘട്ടങ്ങളിലായി നടപ്പാക്കുന്ന പദ്ധതി ഈ സാമ്പത്തിക വർഷത്തിന്റെ അവസാനത്തോടെ എല്ലാ പഞ്ചായത്തുകളിലുമെത്തിക്കാനാണ് ശ്രമം.
https://erp.lsgkerala.gov.in എന്ന സൈറ്റിലൂടെയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അവധി ദിവസങ്ങളിലും അപേക്ഷകൾ നൽകാനാകും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates