Kerala

പത്മകുമാര്‍ "മാന്യന്‍ ചമയുന്ന ആട്ടിന്‍തോലിട്ട ചെന്നായ്"

ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ക്കായി കലൂരിലേക്ക് വിളിപ്പിച്ച പത്മകുമാര്‍ ലൈംഗികമായി പീഡിപ്പിച്ചെന്നും റിപ്പോര്‍ട്ടിലുണ്ട്

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : എഡിജിപി കെ പത്മകുമാറിനെതിരെ രൂക്ഷ വിമര്‍ശനമാണ് റിപ്പോര്‍ട്ടില്‍ സോളാര്‍ കമ്മീഷന്‍ നടത്തിയിട്ടുള്ളത്. പത്മകുമാര്‍ മാന്യന്‍ ചമയുന്ന ആട്ടിന്‍ തോലിട്ട ചെന്നായ ആണെന്നാണ് റിപ്പോര്‍ട്ടിലെ പരാമര്‍ശം. ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ക്കായി കലൂരിലേക്ക് വിളിപ്പിച്ച പത്മകുമാര്‍ ലൈംഗികമായി പീഡിപ്പിച്ചെന്നും റിപ്പോര്‍ട്ടിലുണ്ട്. കമ്മീഷന്‍ റിപ്പോര്‍ട്ട് പറയുന്നത് ഇപ്രകാരമാണ്. 

ബിജു രാധാകൃഷ്ണന്‍ 6 കോടി രൂപയുമായി കമ്പനി വിട്ടപ്പോള്‍ കമ്പനി പ്രതിസന്ധി നേരിട്ടു. കേസ് വന്നു. അപ്പോള്‍ നേരത്തെ ചൂഷണം ചെയ്തിട്ടുള്ള പൊലീസുകാര്‍ കൂടുതല്‍ കര്‍ശനക്കാരായി മാറി. ഐജിപി പത്മകുമാര്‍ അവരെ ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ക്കായി കലൂരിലേക്കുള്ള ഫഌറ്റിലേക്ക് വിളിപ്പിക്കുകയും അവരെ ഉപയോഗിക്കുകയും ചെയ്തു. അശ്ലീല ചിത്രങ്ങളും സന്ദേശങ്ങളും അയച്ചു. 

സിറ്റി പൊലീസ് കമ്മീഷണറായ എം കെ അജിത്കുമാര്‍ ടെലഫോണില്‍ കൂടിയുള്ള ലൈംഗിക സംഭാഷണത്തിലും എസ്എംഎസിലും ഒതുങ്ങി. ഭാഗ്യവശാല്‍ അവര്‍ പണം ആവശ്യപ്പെട്ടില്ല. അതിനുപകരം എന്താണ് ആവശ്യപ്പെട്ടതെന്ന് പറയുന്നില്ല. ശ്രീ പത്മകുമാര്‍ "മാന്യന്‍ ചമയുന്ന ആട്ടിന്‍തോലിട്ട ചെന്നായ്" ആണ്. 

കേസിന്റെ സാഹചര്യങ്ങള്‍ മുതലാക്കിയ സലിംരാജാണ് മറ്റൊരു കഥാപാത്രം. മുഖ്യമന്ത്രിയുമായുള്ള അയാളുടെ സ്വാധീനം കാരണം അയാള്‍ അവരെ ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിച്ചു. മൊബൈല്‍ ഫോണ്‍ വഴി അശ്ലീല സംഭാഷണം നടത്തുവന്നത് അയാളുടെ പതിവാണ്. അവരെ ചിദംബരത്തിന് നല്‍കാന്‍ രമേശ് ചെന്നിത്തലയുടെ പിഎ പ്രതീഷ് നായര്‍ ശ്രമിച്ചു എന്നും കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.  

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം