Kerala

പദ്ധതിയിട്ടത് വിദ്യയുടെ മൃതദേഹം മുറിച്ച് കഷണങ്ങളാക്കി കളയാന്‍ ; രണ്ട് സര്‍ജിക്കല്‍ ബ്ലേഡ് വാങ്ങി ; മുറിച്ചപ്പോള്‍ രക്തം വന്നത് തിരിച്ചടിയായി

സര്‍ജിക്കല്‍ ബ്ലേഡുകൊണ്ട് വിദ്യയുടെ മൃതദേഹം മുറിച്ചപ്പോള്‍ രക്തം വന്നതിനെ തുടര്‍ന്ന് പ്രേകുമാര്‍ കൂട്ടുകാരന്റെ സഹായം തേടി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി : കാമുകിക്കൊപ്പം ജീവിക്കാന്‍ വേണ്ടി ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയാ പ്രേംകുമാര്‍ പദ്ധതിയിട്ടത് മൃതദേഹം പല കഷണങ്ങളായി മുറിച്ച് ഉപേക്ഷിക്കാനായിരുന്നു. ഇതിനായി ഇയാള്‍ രണ്ട് സര്‍ജിക്കല്‍ ബ്ലേഡുകള്‍ വാങ്ങിയിരുന്നതായി പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി. മൃതദേഹം മുറിച്ചപ്പോള്‍ രക്തം വന്നതോടെയാണ് പദ്ധതിക്ക് തിരിച്ചടിയായത്.

സര്‍ജിക്കല്‍ ബ്ലേഡുകൊണ്ട് വിദ്യയുടെ മൃതദേഹം മുറിച്ചപ്പോള്‍ രക്തം വന്നതിനെ തുടര്‍ന്ന് പ്രേകുമാര്‍ പഴയ സഹപാഠി കൂടിയായ കൂട്ടുകാരന്റെ സഹായം തേടിയിരുന്നതായും അന്വേഷണത്തില്‍ തെളിഞ്ഞു. മൃതദേഹം കളയാന്‍ കൂടെ വരാന്‍ ആവശ്യപ്പെട്ടെങ്കിലും അയാള്‍ തയ്യാറായില്ല. പകരം മൃതദേഹം തമിഴ്‌നാട്ടില്‍ എവിടെയെങ്കിലും കൊണ്ടുപോയി കളയാനും, ആരും അറിയാന്‍ പോകുന്നില്ലെന്നും ഇയാള്‍ ഉപദേശിച്ചു.

ഇതേത്തുടര്‍ന്നാണ് മൃതദേഹം തിരുനെല്‍വേലിയില്‍ ഉപേക്ഷിച്ചത്. മൃതദേഹം കാറില്‍ ഇരുത്തിയാണ് കൊണ്ടുപോയത്. സംശയം തോന്നാതിരിക്കാനും, മറിഞ്ഞു വീഴാതിരിക്കാനുമായി മൃതദേഹത്തിന്റെ തോളില്‍ കയ്യിട്ട് ഇരുന്നാണ് കൂട്ടുപ്രതിയും പ്രേംകുമാറിന്റെ കാമുകിയുമായ സുനിത ബേബി സഞ്ചരിച്ചത്. കൊലപാതക വിവരം അറിഞ്ഞിട്ടും പൊലീസിനെ അറിയിക്കാതെ തെളിവുകള്‍ നശിപ്പിക്കാന്‍ ഉപദേശിച്ച കൂട്ടുകാരനെയും കേസില്‍ പ്രതി ചേര്‍ക്കാനാണ് പൊലീസിന്റെ തീരുമാനം.

ഇയാളെ തേടി പൊലീസ് തിരുവനന്തപുരത്തെ വീട്ടില്‍ എത്തിയെങ്കിലും കുടുംബസമേതം പുറത്തുപോയതിനാല്‍ പിടിയിലായിട്ടില്ല. സെപ്തംബര്‍ 21ന് പുലര്‍ച്ചെ രണ്ടിന് തിരുവനന്തപുരത്ത് പ്രേംകുമാര്‍ കാമുകി സുനിതയ്‌ക്കൊപ്പം താമസിച്ചിരുന്ന വില്ലയിലാണ് വിദ്യ കൊലചെയ്യപ്പെടുന്നത്. വിദ്യയെ പ്രേംകുമാര്‍ കഴുത്തില്‍ കയര്‍ മുറുക്കി കൊലപ്പെടുത്തി. തുടര്‍ന്ന് പ്രംകുമാറും സുനിതയും ചേര്‍ന്ന് മൃതദേഹം തിരുനെല്‍വേലിയില്‍ ഉപേക്ഷിച്ചു എന്നാണ് കേസ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'പിണറായി വിജയനെ നിയന്ത്രിക്കുന്നത് മോദി, കേരളത്തില്‍ എല്‍ഡിഎഫ് ഭരണം ബിജെപി ആഗ്രഹിക്കുന്നു'

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; ഭാഗ്യതാര ലോട്ടറി ഫലം പ്രഖ്യാപിച്ചു | Bhagyathara BT 47 lottery result

മാട്രിമോണിയല്‍ സൈറ്റ് വഴി പരിചയം, വിവാഹവാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ച യുവാവ് പിടിയില്‍; അറസ്റ്റ് മറ്റൊരു വിവാഹത്തിന് ഒരുങ്ങുന്നതിനിടെ

മഹാരാഷ്ട്ര എയർപോർട്ട് ഡെവലപ്‌മെന്റ് കമ്പനിയിൽ 33 ഒഴിവുകൾ, അഭിമുഖത്തിലൂടെ നിയമനം; ഏപ്രിൽ ആറിനകം അപേക്ഷിക്കണം

'മക്കളേ... ആ വിളി കാതുകളില്‍ മുഴങ്ങുന്നു, വിളക്ക് അണഞ്ഞു'; ഭര്‍തൃമാതാവിന്റെ വേര്‍പാടില്‍ വിങ്ങി നവ്യ നായര്‍

SCROLL FOR NEXT