Kerala

പരശുറാം എക്‌സ്പ്രസ്സില്‍ നായ അക്രമാസക്തനായി: ഭയന്ന ഗാര്‍ഡ് പുറത്തേക്ക് വീണു; യാത്രക്കാര്‍ അപായച്ചങ്ങല വലച്ചു

പരശുറാം എക്‌സ്പ്രസ്സില്‍ നായ അക്രമാസക്തനായി: ഭയന്ന ഗാര്‍ഡ് പുറത്തേക്ക് വീണു; യാത്രക്കാര്‍ അപായച്ചങ്ങല വലച്ചു

Author : സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: ട്രയിനില്‍ കൊണ്ടുപോകുകയായിരുന്ന നായ അക്രമാസക്തനായപ്പോള്‍ പേടിച്ച ഗാര്‍ഡ് ഓടിത്തുടങ്ങിയ ട്രയിനില്‍ നിന്ന് വീണു. ട്രയിന്‍ നൂറ് മീറ്ററോളം ഗാര്‍ഡിനെ വലിച്ചുകൊണ്ടു പോയി. തിരുവനന്തപുരം പരശുറാം എക്‌സ്പ്രസിലെ ഗാര്‍ഡ് ഷൊര്‍ണൂര്‍ ഡിപ്പോയിലെ സിപി രാമസ്വാമിയാണ് അപകടത്തില്‍പ്പെട്ടത്. കാര്യമായ പരുക്കേല്‍ക്കാതെ ഇദ്ദേഹം രക്ഷപ്പെട്ടു.

തിരുവനന്തപുരത്തേക്കുള്ള യാത്രക്കാരി നായയെ കൊണ്ടുപോകാന്‍ ബൂക്ക് ചെയ്തിരുന്നു. ഈ നായയെ ഗാര്‍ഡ് റൂമിനോട്  ചേര്‍ന്നുള്ള കൂട്ടില്‍ കയറ്റുകയും ചെയ്തു. ചാലക്കുടിയിലെ ദുരിതാശ്വാസ ക്യാംപിലേക്കുള്ള സാമഗ്രികള്‍ കയറ്റിയത് പരിശോധിച്ച് രാമസ്വാമി ഗാര്‍ഡ് റൂമില്‍ കയറിയപ്പോള്‍ ആക്രമാസക്തനായ നായ കൂട്ടിലെ കമ്പികള്‍ കടിച്ച് പൊട്ടിക്കുകയായിരുന്നു.

ഭയന്നുപിന്നോട്ടാഞ്ഞ രാമസ്വാമി പ്ലാറ്റ്‌ഫോമിലേക്ക് വീണു. കാല്‍ ബാലന്‍സ് ചെയ്യാതെ വീണ അദ്ദേഹത്തെ ട്രയിന്‍ വലിച്ചുപോകുന്നത് കണ്ട് യാത്രക്കാര്‍ അപായച്ചങ്ങല വലിച്ചാണ് ട്രയിന്‍ നിര്‍ത്തിച്ചത്. ഇവിടെ നിന്ന് മറ്റൊരു ഗാര്‍ഡിനെ നിയോഗിച്ച ശേഷമാണ് ട്രയിന്‍ യാത്ര തുടര്‍ന്നത്‌
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരെ വിശ്വസിക്കൂ'; തൃണമൂലിന് തിരിച്ചടി; ഹര്‍ജി സുപ്രീം കോടതി തള്ളി

വാഷിങ് മെഷീനിന്റെ ആയുസ്സ് കൂട്ടണോ? എങ്കിൽ ഇവ ഒരിക്കലും മെഷീനിൽ ഇടരുത്

സ്വര്‍ണവിലയില്‍ വര്‍ധന; പവന് 240 രൂപ കൂടി

വൈഭവിനെ പുറത്താക്കാന്‍ എന്താണ് മാര്‍ഗം? വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ഇതിഹാസത്തിന്റെ മറുപടി

പൊതുസ്ഥലത്തെ നിസ്കാരം അവകാശമല്ല; എല്ലാവര്‍ക്കും തുല്യ അവകാശമെന്ന് അലഹബാദ് ഹൈക്കോടതി

SCROLL FOR NEXT