Kerala

പള്ളിയിലേക്ക് പോയ ദമ്പതികള്‍ ഷോക്കേറ്റ് മരിച്ചു

കനത്ത മഴയില്‍ പൊട്ടിവീണ വൈദ്യുത കമ്പിയില്‍ നിന്ന് ഇവര്‍ക്കു ഷോക്കേല്‍ക്കുകയായിരുന്നു. 

Author : സമകാലിക മലയാളം ഡെസ്ക്

തൊടുപുഴ: പരിയാരത്തിന് സമീപം പൊട്ടിവീണ വൈദ്യുതി കമ്പിയില്‍ നിന്നും ഷോക്കേറ്റ് ദമ്പതികള്‍ മരിച്ചു. ഉടുമ്പന്നൂര്‍ ചീനിക്കുഴി കല്ലറയ്ക്കല്‍ ബാബു (60), ഭാര്യ ലൂസി (56) എന്നിവരാണ് മരിച്ചത്. കനത്ത മഴയില്‍ പൊട്ടിവീണ വൈദ്യുത കമ്പിയില്‍ നിന്ന് ഇവര്‍ക്കു ഷോക്കേല്‍ക്കുകയായിരുന്നു. 

ഞായറാഴ്ച രാവിലെ ആറോടെയായിരുന്നു അപകടം. പള്ളിയിലേക്കു പോകുന്നതിനിടെ റോഡില്‍ വൈദ്യുതി കമ്പി വീണു കിടക്കുന്നത് മാറ്റിയിടാന്‍ ശ്രമിക്കുന്നതിനിടക്കാണ് ഇവര്‍ക്ക് ഷോക്കേറ്റത്. നാട്ടുകാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇരുവരും സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചിരുന്നു. മൃതദേഹം തൊടുപുഴ താലൂക്കാശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നീറ്റ് പുനഃപരീക്ഷ: നാളെ രാജ്യവ്യാപക 'മോക് ഡ്രിൽ'; പരീക്ഷാ കേന്ദ്രങ്ങൾക്ക് ത്രിതല സുരക്ഷ

മെന്റർ ടീച്ചർ ആകാൻ അവസരം; 326 ഒഴിവുകൾ, ഇപ്പോൾ അപേക്ഷിക്കാം

ഇസ്രയേലും ഹിസ്ബുല്ലയും വെടിനിർത്തൽ പ്രഖ്യാപിച്ചു; അമേരിക്കയുമായുള്ള ചർച്ച മാറ്റിവെച്ച് ഇറാൻ

'ആ സിനിമകള്‍ കണ്ട് കൊതി തോന്നി, എനിക്കുമൊരു തിരിച്ചുവരവ് പ്രതീക്ഷിക്കുന്നു'; ബാലനില്‍ കയ്യടി നേടി ബീന ആന്റണി

മാക്കൂട്ടം ചുരം പാതയിൽ ലോറി താഴ്ചയിലേക്ക് മറിഞ്ഞു, ഡ്രൈവറെ രക്ഷപ്പെടുത്തി