Kerala

പാകം ചെയ്യാൻ മുറിച്ച മീനിന്റെ വയറ്റിൽ അപൂർവ വസ്തു; ഇരുട്ടിൽ വെട്ടിത്തിളങ്ങും

മത്സ്യം പാകം ചെയ്യാനായി മുറിച്ച് നോക്കിയപ്പോഴാണ് വെട്ടിതിളങ്ങിയ നീല നിറം ശ്രദ്ധയില്‍പ്പെട്ടത്

Author : സമകാലിക മലയാളം ഡെസ്ക്

മലപ്പുറം; കറിവയ്ക്കാനായി മുറിച്ചപ്പോഴാണ് മീനിന്റെ വയറ്റിലെ അപൂർവ വസ്തു കണ്ണിൽപ്പെട്ടത്. ഇരുട്ടത്ത് വെട്ടിത്തിളങ്ങുന്ന നീല നിറത്തിലുള്ള വസ്തു. മറ്റു മീനുകൾ മുറിച്ചപ്പോഴും അതിനുള്ളിലും നീലനിറം. മലപ്പുറം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ കഴിഞ്ഞ ദിവസം വില്‍പ്പന നടത്തിയ 'ഐല ചെമ്പാന്‍' മത്സ്യത്തിനുള്ളിലാണ് അപൂർവ വസ്തു കണ്ടെത്തിയത്.

മാലാപറമ്പ് സ്വദേശിയായ കുന്നത്ത് വീട്ടില്‍ സാം വാങ്ങിയ മത്സ്യം പാകം ചെയ്യാനായി മുറിച്ച് നോക്കിയപ്പോഴാണ് വെട്ടിതിളങ്ങിയ നീല നിറം ശ്രദ്ധയില്‍പ്പെട്ടത്. പിന്നീട് മറ്റ് മത്സ്യങ്ങള്‍ മുറിച്ചു നോക്കിയപ്പോഴും സമാന രീതിയില്‍ എല്ലാ മത്സ്യങ്ങളുടേയും വയറിനുള്ളില്‍ വെട്ടിതിളങ്ങുന്ന ഈ വസ്തുക്കള്‍ കണ്ടെത്തുകയായിരുന്നു. ഇരുട്ട് സമയത്ത് മാത്രം ദൃശ്യമാകുന്ന നീല നിറം പകല്‍ സമയത്തോ, വെളിച്ചം തെളിയിച്ചാലോ കാണാന്‍ സാധിക്കില്ല.

കൊളത്തൂര്‍ പൊലിസ് സ്റ്റേഷന്റെയും ചന്തപ്പടിയുടേയും ഇടയിലുള്ള സ്ഥലത്ത് റോഡരികില്‍ വാഹനത്തില്‍ വില്‍പ്പന നടത്തിയ ആളില്‍ നിന്ന് വാങ്ങിയ മത്സ്യത്തിലാണ് ഇത് കണ്ടെത്തിയത്. താനൂരില്‍ നിന്ന് എത്തിച്ച മത്സ്യമാണെന്ന് പറഞ്ഞാണ് വില്‍പ്പന നടത്തിയത്. ജില്ലയിലെ മറ്റിടങ്ങളായ എടപ്പാള്‍, പുലാമന്തോള്‍, ചട്ടിപ്പറമ്പ്, മലപ്പുറം എന്നീ ഭാഗങ്ങളില്‍ നിന്ന് മത്സ്യം വാങ്ങിയവര്‍ക്കും ഇത്തരത്തില്‍ അനുഭവം ഉണ്ടായിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ദൈവിക പൂര്‍ണത'; ആറാം ലോകകപ്പില്‍ മെസിക്ക് മുന്നില്‍ ചരിത്രം വഴിമാറി; മറഡോണയ്ക്ക് കഴിയാത്ത നേട്ടം എത്തിപ്പിടിക്കുമോ?

589 അടി പൊക്കം; ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റണ്ണിങ് ട്രാക്ക്, അബുദാബി ടവര്‍ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സില്‍

ഉദ്ധവ് താക്കറെയ്ക്ക് വീണ്ടും പ്രതിസന്ധി; എംപിമാരുടെ ഫോണ്‍ സ്വിച്ച്ഓഫ്, ഡല്‍ഹിയില്‍ ചര്‍ച്ച; ഷിന്‍ഡെ പാളയത്തിലേക്ക് കൂടുതല്‍ പേര്‍?

ഭാര്യയ്ക്ക് വിവാഹേതര ബന്ധം, ഗര്‍ഭഛിദ്രം നടത്തി; യുവാവിന് 15 ലക്ഷം നഷ്ടപരിഹാരം

'ഉമ്മാക്കികൾക്ക് മുന്നിൽ ഭയന്നോടില്ല; ലീഗ് ലക്ഷണമൊത്ത വർഗ്ഗീയ സംഘടന'; വെള്ളാപ്പള്ളി നടേശൻ

SCROLL FOR NEXT