Kerala

പാത്രം കഴുകാനായി യുവതി വീടിന് പുറത്തിറങ്ങി ; ചെന്നുപെട്ടത് പുലിയുടെ മുന്നിൽ

യുവതി പുലിയുടെ ആക്രമണത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു

സമകാലിക മലയാളം ഡെസ്ക്

മലപ്പുറം : പാത്രം കഴുകാനായി രാത്രി വീട്ടമ്മ വീടിന് പുറത്തേക്കിറങ്ങിയത് പുലിയുടെ മുന്നിൽ. യുവതി പുലിയുടെ ആക്രമണത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. പുത്തനഴി അമ്പലപ്പടി എടത്തൊടി ദിലീപിന്റെ ഭാര്യ ദൃശ്യയാണ് പുലിയുടെ മുൻപിൽ നിന്ന്  ഭാ​ഗ്യം കൊണ്ട് രക്ഷപ്പെട്ടത്. വ്യാഴാഴ്ച രാത്രി പത്തരയോടെയാണ് സംഭവം. പാത്രം കഴുകാൻ അടുക്കളഭാഗത്തേക്കു പോയതായിരുന്നു വീട്ടമ്മ.

വീട്ടമ്മയെ കണ്ടതും പുലി മുമ്പിലേക്ക് എടുത്തുചാടി. പുലിയെ കണ്ടതോടെ യുവതി ബഹളംവച്ച് വീട്ടിനകത്തേക്ക് ഓടിക്കയറി രക്ഷപ്പെടുകയായിരുന്നു. പുത്തനഴി, ആശാരിക്കുന്ന്, അമ്പലപ്പടി ഭാഗങ്ങളിലായി പത്തിലേറെ പേർ പുലിയെ കണ്ടതായി പറയുന്നുണ്ട്.

സംഭവം അറിഞ്ഞ് വനപാലകരെത്തി പരിശോധന നടത്തി. അരക്കിലോമീറ്റർ അകലെ ഇരിങ്ങാട്ടിരിയിൽ ഒരു മാസം മുൻപ് പുലിയെ കണ്ടതിനെത്തുടർന്ന് നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചിരുന്നു. പറയൻമാട് വനത്തോടു ചേർന്നാണ് പുലിയെ കണ്ട പ്രദേശങ്ങൾ. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 10,000 കോടി, കണക്ക് ഇങ്ങനെ

വെറും 1822 പന്തുകള്‍! ടി20യില്‍ പുതിയ റെക്കോര്‍ഡ് സ്ഥാപിച്ച് സൂര്യകുമാര്‍ യാദവ്

ദേഷ്യം നിയന്ത്രിക്കാൻ പറ്റുന്നില്ലേ? ഇതാ ചില ടിപ്പുകൾ

ആ ട്രെയിന്‍ അല്ല ഈ ട്രെയിന്‍, ബജറ്റില്‍ പ്രഖ്യാപിച്ചത് ബുള്ളറ്റ് ട്രെയിന്‍, കേരളത്തിന് ഇല്ലെന്ന് അറിയാമായിരുന്നു: ഇ ശ്രീധരന്‍

നാം അറിയുന്നില്ല, പല്ലുകളെ ദുർബലപ്പെടുത്തുന്ന 5 ശീലങ്ങൾ

SCROLL FOR NEXT