Kerala

പാലക്കാട്ട് കോവിഡ് സ്ഥിരീകരിച്ച ആളുടെ മകന് വൈറസ് ബാധയില്ല; പ്രാഥമിക പരിശോധനാ ഫലം നെ​ഗറ്റീവ്

പാലക്കാട്ട് കോവിഡ് സ്ഥിരീകരിച്ച ആളുടെ മകന് വൈറസ് ബാധയില്ല; പ്രാഥമിക പരിശോധനാ ഫലം നെ​ഗറ്റീവ്

സമകാലിക മലയാളം ഡെസ്ക്

പാലക്കാട്: കാരക്കുറിശ്ശിയില്‍ കോവിഡ് 19 സ്ഥിരീകരിച്ചയാളുടെ രണ്ടാമത്തെ മകനായ കെഎസ്ആര്‍ടിസി കണ്ടക്ടര്‍ക്ക് പ്രാഥമിക പരിശോധനത്തില്‍ വൈറസ് ബാധയില്ലെന്ന് കണ്ടെത്തി. ഇയാളുടെ സാമ്പിള്‍ വീണ്ടും പരിശോധനക്ക് അയച്ചിട്ടുണ്ട്. പ്രാഥമിക പരിശോധനാ ഫലം നെഗറ്റീവാണെങ്കിലും പല കേസുകളിലും രണ്ടാമത്തെ പരിശോധനാ ഫലത്തിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത് എന്നുള്ളതിനാല്‍ ഇപ്പോഴും ഭീതി ഒഴിഞ്ഞിട്ടില്ല. 

ഉംറ കഴിഞ്ഞെത്തിയ കാരാകുറുശ്ശി സ്വദേശിക്ക് കൊറോണ ബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഇദ്ദേഹത്തിന്റെ രണ്ടാമത്തെ മകനായ കെഎസ്ആര്‍ടിസി കണ്ടക്ടറുള്‍പ്പെടെയുള്ളവരോട് വീട്ടില്‍ സ്വയം നിരീക്ഷണത്തില്‍ കഴിയാന്‍ നിര്‍ദേശിച്ചിരുന്നു. കെഎസ്ആര്‍ടിസി മണ്ണാര്‍ക്കാട് ഡിപ്പോയിലെ കണ്ടക്ടറായ ഇയാള്‍ മാര്‍ച്ച് 13ന് വിദേശത്തു നിന്നെത്തിയ പിതാവിനെ ഒരുതവണ ആശുപത്രിയില്‍ കൊണ്ടുപോയിരുന്നു.

16ന് അഗളി വഴി കോയമ്പത്തൂര്‍ക്കും 18ന് രാവിലെ മണ്ണാര്‍ക്കാട്ടു നിന്ന് പാലക്കാട്, തൃശൂര്‍, എറണാകുളം വഴി തിരുവനന്തപുരത്തേക്കുമുള്ള കെഎസ്ആര്‍ടിസി ബസില്‍ കണ്ടക്ടറായി ജോലി ചെയ്തിരുന്നു. 19നാണ്‌ ഇയാള്‍ തിച്ചെത്തിയത്. 

അതേസമയം രോഗ ബാധിതനായ കാരക്കുറിശ്ശിക്കാരന്‍ 300 പേരുമായി നേരിട്ട് സമ്പര്‍ക്കം പലര്‍ത്തിയതിനാല്‍ ആ മേഖലയില്‍ കടുത്ത ജാഗ്രത തുടരുകയാണ്. രോഗി പോയ പള്ളി, പ്രാഥാമികാരോഗ്യ കേന്ദ്രം എടിഎം തുടങ്ങി ഇയാളുടെ വീടും പരിസരവുമെല്ലാം ഫയര്‍ ആന്‍ഡ് സേഫ്റ്റി വിഭാഗം അണുവിമുക്തമാക്കി. 

കരിമ്പ പാലളം മുസ്ലിം പള്ളിയില്‍ വെള്ളിയാഴ്ച ഉച്ചയ്ക്ക് നമസ്‌കാരം നടത്തിയതിനെ തുടര്‍ന്ന് കാരാകുറിശ്ശി സ്വദേശിയുടെ ബന്ധു കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. ഇയാളെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു. കാരാകുറിശ്ശി സ്വദേശി വിദേശത്തു നിന്നെത്തി നിരീക്ഷണത്തില്‍ കഴിയുന്ന സമയത്ത് ബന്ധുവുമായി സമ്പര്‍ക്കം പുലര്‍ത്തിയിരുന്നതായി ആരോഗ്യ വകുപ്പ് കണ്ടെത്തിയിരുന്നു.

ഇതേത്തുടര്‍ന്ന്, വളാഞ്ചേരിയിലെ വീട്ടില്‍ നിരീക്ഷണത്തിലിരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടിരുന്നയാളാണ് ഇയാള്‍. എന്നാല്‍ അവിടെ നിന്ന് ഭാര്യ വീടായ കരിമ്പയിലെത്തിയ ഇയാള്‍ പള്ളിയില്‍ നമസ്‌കാരത്തില്‍ പങ്കെടുക്കുകയായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തൃക്കരിപ്പൂരില്‍ സന്ദീപ് വാര്യര്‍?, മത്സരിക്കാന്‍ ആളെയിറക്കേണ്ട!, എതിര്‍പ്പുമായി കാസര്‍കോട് ഡിസിസി

ഗ്യാസ് ബുക്കിങ്ങിന്റെ മറവില്‍ സൈബര്‍ തട്ടിപ്പ്; ബാങ്ക് വിവരങ്ങളടക്കം ചോര്‍ത്തും, പൊലീസ് മുന്നറിയിപ്പ്

ബിജെപിയുടെ പ്രതീക്ഷ, മുഖം രക്ഷിക്കാന്‍ യുഡിഎഫ്; കരുത്ത് തുടരാന്‍ എല്‍ഡിഎഫ്

കടുത്ത വേനലില്‍ പാലും തൈരും കേടുകൂടാതെ സൂക്ഷിക്കാം; മാര്‍ഗനിര്‍ദേശവുമായി മില്‍മ

നോർക്കയുടെ IELTS ഓഫ്‌ലൈൻ ബാച്ചിലേക്ക് ഇപ്പോൾ അപേക്ഷിക്കാം,കിക്മയിലും കിറ്റ്സിലും എംബിഎ പ്രവേശന നടപടികൾ ആരംഭിച്ചു

SCROLL FOR NEXT