Kerala

പാലായില്‍ ജോസോ, നിഷയോ ?; യുഡിഎഫ് നേതൃയോഗം ഇന്ന്; സീറ്റിനായി ജോസഫും

സെപ്റ്റംബര്‍ 23നാണ് പാലായില്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. 27ന് വോട്ടെണ്ണല്‍ നടക്കും

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : യുഡിഎഫ് നേതൃയോഗം ഇന്ന് ചേരും. രാവിലെ 10 ന് ക്ലിഫ് ഹൗസിലാണ് യോഗം. പാലാ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ സ്ഥാനാര്‍ത്ഥിത്വം അടക്കം യോഗത്തില്‍ ചര്‍ച്ചയാകും. കേരള കോണ്‍ഗ്രസിലെ ഭിന്നത ഉപതെരഞ്ഞെടുപ്പില്‍ ബാധിക്കാതിരിക്കാന്‍ മുന്നണി നേതൃത്വം എന്ത് നിലപാടാകും സ്വീകരിക്കുക എന്ന് ഉറ്റുനോക്കുകയാണ് യുഡിഎഫ് പ്രവര്‍ത്തകര്‍.

വര്‍ഷങ്ങളായി കെ എം മാണി കൈവശം വെച്ചിരിക്കുന്ന പാലാ സീറ്റില്‍ അദ്ദേഹത്തിന്റെ മകന്‍ ജോസ് കെ മാണി, ജോസിന്റെ ഭാര്യ നിഷ എന്നിവരുടെ പേരുകളാണ് ഉയര്‍ന്നുകേള്‍ക്കുന്നത്. സാമൂഹ്യപ്രവര്‍ത്തനരംഗത്ത് സജീവമായ നിഷയുടെ പേര് മുമ്പുതന്നെ പാലായില്‍ സജീവമാണ്. എന്നാല്‍ ആരുടെയും പേര് പരിഗണിച്ചിട്ടില്ലെന്നാണ് കേരള കോണ്‍ഗ്രസ് നേതാവ് പി ജെ ജോസഫ് വ്യക്തമാക്കുന്നത്. 

പാലായില്‍ സ്ഥാനാര്‍ത്ഥിയെ നിശ്ചയിക്കാന്‍ പാര്‍ട്ടി ചെയര്‍മാനായ തന്നെയാണ് നിയോഗിച്ചിരിക്കുന്നത്. രണ്ടുമൂന്നു ദിവസത്തിനകം സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുമെന്നും ജോസഫ് പറഞ്ഞു. പാലാ സീറ്റ് ചോദിക്കാന്‍ ജോസഫ് വിഭാഗം ആലോചിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. അല്ലെങ്കില്‍ സമവായത്തിലൂടെ സ്ഥാനാര്‍ത്ഥിയെ കണ്ടെത്തണം. ചെയര്‍മാന്‍ സ്ഥാനത്തില്‍ ജോസ് കെ മാണി വിഭാഗം വിട്ടുവീഴ്ചയ്ക്ക് തയ്യാറായാല്‍ സഹകരിക്കാമെന്നും ജോസഫ് വിഭാഗം നേതാക്കള്‍ ചിന്തിക്കുന്നു.

എന്നാല്‍ പാലായില്‍ ജോസഫ് പ്രശ്‌നമുണ്ടാക്കില്ലെന്നാണ് യുഡിഎഫ് നേതാക്കളുടെ വിലയിരുത്തല്‍. സെപ്റ്റംബര്‍ 23നാണ് പാലായില്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. 27ന് വോട്ടെണ്ണല്‍ നടക്കും.  കെ എം മാണിയുടെ നിര്യാണത്തോടെയാണ് പാലാ നിയമസഭാ മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

റഷ്യയില്‍ നിന്ന് എണ്ണ വാങ്ങാം, ഇന്ത്യക്ക് 30 ദിവസത്തെ ഇളവ് അനുവദിച്ച് യുഎസ്

സ്വര്‍ണവിലയില്‍ ഇടിവ്; പവന് 560 രൂപ കുറഞ്ഞു

മുഹമ്മദ് ഷിയാസിന് ഒരു മണ്ഡലം വേണം; എറണാകുളത്ത് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണയം കീറാമുട്ടി

ദേശീയ പാതയില്‍ വാഹനങ്ങള്‍ക്ക് കല്ലെറിഞ്ഞു വീട്ടില്‍ പോയി കിടന്ന് ഉറങ്ങി, രണ്ട് യുവാക്കള്‍ പിടിയില്‍

''അന്ന തെറ്റ് ചെയ്തിട്ടില്ല, മാപ്പ് പറയേണ്ടത് നട്ടെല്ലില്ലാത്ത മാധ്യമങ്ങള്‍'; പിന്തുണയുമായി മാധവ് സുരേഷ്

SCROLL FOR NEXT