Kerala

പി രാജുവിനെ തള്ളി സിപിഐ; വിശദീകരണം തേടി

മുഖ്യമന്ത്രിക്കെതിരായ സിപിഐ എറണാകുളം ജില്ലാ സെക്രട്ടറിയുടെ പരാമര്‍ശം തള്ളി സിപിഐ. പരാമര്‍ശത്തില്‍ വിശദീകരണം നല്‍കാനും സംസ്ഥാന കമ്മറ്റി ആവശ്യപ്പെട്ടു

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരായ സിപിഐ എറണാകുളം ജില്ലാ സെക്രട്ടറിയുടെ പരാമര്‍ശം തള്ളി സിപിഐ. പരാമര്‍ശത്തില്‍ വിശദീകരണം നല്‍കാനും സിപിഐ സംസ്ഥാന കമ്മറ്റി ആവശ്യപ്പെട്ടു. ഉത്തരവാദപ്പെട്ട സ്ഥാനങ്ങളില്‍ ഇരിക്കുന്നവരുടെ ഭാഗത്തുനിന്നും ഇത്തരത്തിലുള്ള പ്രതികരണങ്ങള്‍ ഉണ്ടാകരുതെന്ന് പാര്‍ട്ടി നേതൃത്വം അറിയിച്ചിട്ടുണ്ട്. ഏത് സാഹചര്യത്തിലാണ് മുഖ്യമന്ത്രിക്കെതിരെ പരാമര്‍ശം നടത്തിയത്,എന്തിനാണ് ഇത്തരം വാക്കുകള്‍ ഉപോയഗിച്ചതെന്നുമുള്ളത് ഇന്ന് തന്നെ വിശദീകരണമായി നല്‍കാനും പാര്‍ട്ടി നേതൃത്വം പി രാജുവിനോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്

മുഖ്യമന്ത്രിയെ പരസ്യമായി പരിഹസിക്കുന്ന രീതിയിലായിരുന്നു രാജുവിന്റെ പ്രസംഗം. മുഖ്യമന്ത്രി ഇടയ്ക്ക് ഇടയ്ക്ക് പനിവരുന്ന ആളാണെന്നും മുഖ്യമന്ത്രിയുടെ ഓഫീസിലെ ഡീവനക്കാര്‍ മന്ദബുദ്ധികളാണെന്നുമായിരുന്നു പരാമര്‍ശം. പി രാജുവിന്് മറുപടിയുമായി മറ്റുനേതാക്കള്‍ വിശദീകരണവുമായി രംഗത്തെത്തിയാല്‍ അത് മുന്നണി സംവിധാനത്തെ കാര്യമായി ബാധിക്കുമെന്ന സാഹചര്യത്തിലാണ് ഇന്ന് തന്നെ വിശദികരണം തേടാനുള്ള സിപിഐയുടെ തീരുമാനം. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിഎംആര്‍എല്‍ അഴിമതി: വിജിലന്‍സ് കേസെടുത്തു, രണ്ട് എഫ്ഐആര്‍, പിണറായി വിജയന്‍ ഒന്നാംപ്രതി

കണ്ണൂർ ദസറയ്ക്ക് ഇന്ന് തുടക്കം; പത്തുനാൾ നീളുന്ന സാംസ്കാരികോത്സവം മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും

അന്തര്‍വാഹിനി ആക്രമണങ്ങള്‍ ചെറുക്കാന്‍ 'മംഗ്രോള്‍'; കടലില്‍ സുരക്ഷ കൂട്ടി നാവികസേന

സ്വര്‍ണവിലയില്‍ ഇടിവ്; പവന് 320 രൂപ കുറഞ്ഞു

കോട്ടയത്ത് അച്ഛനെ മകന്‍ തലയ്ക്കടിച്ചു കൊന്നു