Kerala

പിക്ക്അപ് വാനില്‍ നിന്നും കമ്പി ദേഹത്ത് വീണു: ഡ്രൈവര്‍ക്ക് ദാരുണാന്ത്യം

ഇദ്ദേഹം ഓടിച്ച പിക്കപ്പ് വാനില്‍ നിന്ന് കമ്പി ഇറക്കുന്നതിന് വേണ്ടി കെട്ടഴിച്ചപ്പോള്‍ കമ്പി ദേഹത്ത് വീഴുകയായിരുന്നു.

Author : സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: പിക്ക്അപ് വാഹനത്തില്‍ നിന്ന് കമ്പി ദേഹത്ത് വീണ് ഡ്രൈവര്‍ മരിച്ചു. കാരന്തൂര്‍ തെക്കയില്‍ അസ്സന്‍ കോയയുടെ മകന്‍ ചേറ്റൂര്‍ അബ്ദുല്‍ ബഷീര്‍(48) ആണ് മരിച്ചത്. ഉമ്മളത്തൂരില്‍ വെച്ചാണ് അപകടം. 

ഇദ്ദേഹം ഓടിച്ച പിക്കപ്പ് വാനില്‍ നിന്ന് കമ്പി ഇറക്കുന്നതിന് വേണ്ടി കെട്ടഴിച്ചപ്പോള്‍ കമ്പി ദേഹത്ത് വീഴുകയായിരുന്നു. ഉടന്‍ തന്നെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മാതാവ്: ആമിന, ഭാര്യ: ഖദീജ, സഹോദരങ്ങള്‍: അബ്ദുള്‍ അസീസ്, മുസ്തഫ, ജമീല.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിഎംആര്‍എല്‍ കേസില്‍ പിണറായി വിജയന് നിര്‍ണായകം; അപ്പീല്‍ അനുമതി ഹര്‍ജിയില്‍ ഇന്ന് വിധി; കേസെടുത്ത് ഇഡിയും

എസിയോ വലിയ വീടോ ഉണ്ടെങ്കില്‍ ക്ഷേമ പെന്‍ഷന്‍ ലഭിക്കില്ല; വ്യവസ്ഥ മാറ്റിയിട്ടില്ലെന്ന് തദ്ദേശവകുപ്പ്

ഡല്‍ഹി പൊലീസ് മർദ്ദനം: ആതിരയുടെ പരാതിയില്‍ തിരുവനന്തപുരം മ്യൂസിയം പൊലീസ് കേസെടുത്തു

റെയില്‍വേ ജീവനക്കാര്‍ക്ക് ദീപാവലി സമ്മാനം; 2,000 കോടി രൂപ ബോണസ് പ്രഖ്യാപിച്ച് കേന്ദ്രം

രാഹുല്‍ഗാന്ധിക്കെതിരെ അധിക്ഷേപ പരാമര്‍ശം: ആര്‍ ശ്രീലേഖയ്‌ക്കെതിരെ പരാതി; ഹൈന്ദവവികാരം വ്രണപ്പെടുത്തിയെന്നും ആരോപണം