മുഖ്യമന്ത്രി പിണറായി വിജയന് വിവാഹ വാർഷിക ആശംസകളുമായി മരുമകനും ഡിവൈഎഫ്ഐ നേതാവുമായ പിഎ മുഹമ്മദ് റിയാസ്. ഭാര്യ കമലയും ഒന്നിച്ചുള്ള പിണറായിയുടെ ചിത്രം പങ്കുവെച്ചാണ് റിയാസ് ആശംസ കുറിച്ചത്. ഇരുവരുടേയും 41ാം വിവാഹ വാർഷികമാണ് ഇന്ന്. 1976 സെപ്റ്റംബർ രണ്ടിനാണ് ഇരുവരും വിവാഹിതരായത്.
'1979 സെപ്തംബര്‍ 2ന് തലശ്ശേരി ടൗൺഹാളിൽ വെച്ചാണ് ഇവർ വിവാഹിതരായത്. വിവാഹ വാർഷിക ആശംസകൾ.'- റിയാസ് കുറിച്ചു. മരുമകന്റെ പോസ്റ്റ് വന്നതിന് പിന്നാലെ പിണറായിക്കും കമലയ്ക്കും ആശംസകൾ അറിയിച്ചുകൊണ്ട് നിരവധി പേരാണ് കമന്റ് ചെയ്യുന്നത്. പിണറായി വിജയന്റെ മകൾ വീണയെ ജൂൺ 15 നാണ് റിയാസ് വിവാഹം കഴിച്ചത്.
കൂത്തുപറമ്പ് എംഎൽഎ ആയിരിക്കുമ്പോഴാണ് തലശ്ശേരി സെന്റ് ജോസഫ്‌സ് സ്‌കൂൾ അധ്യാപികയായ കമലയെ പിണറായി വിജയൻ വിവാഹം ചെയ്യുന്നത്. അടിയന്തരാവസ്ഥയിലെ 19 മാസം നീണ്ട ജയിൽവാസത്തിനും കൊടിയ പീഡനങ്ങൾക്കും ശേഷം പുറത്തിറങ്ങി രണ്ടര വർഷം കഴിഞ്ഞായിരുന്നു വിവാഹം. സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറിയും പിന്നീട് സംസ്ഥാന സെക്രട്ടറിയുമായ ചടയൻ ഗോവിന്ദന്റ പേരിലായിരുന്നു കല്യാണക്കുറി ഇറങ്ങിയത്. തലശ്ശേരി ടൗൺ ഹാളിൽ നടന്ന വിവാഹത്തിൽ അതിഥികൾക്ക് നൽകിയത് ചായയും ബിസ്‌കറ്റും. മുഖ്യകാർമ്മികൻ മുൻ മുഖ്യമന്ത്രി ഇകെ നായനാരും. പരസ്പരം മാലയിട്ടായിരുന്നു വിവാഹം. എംവി രാഘവൻ ഉൾപ്പെടെ അന്നത്തെ സിപിഐഎം നേതാക്കളെല്ലാം ചടങ്ങിനെത്തിയിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates