Kerala

പീഡിപ്പിച്ചത് ലിബിന്‍; ദമ്പതികള്‍ ദൃശ്യങ്ങള്‍ ചിത്രീകരിച്ചു; പന്ത്രണ്ടുകാരിയുടെ മൊഴി

ദമ്പതിമാര്‍ പീഡനങ്ങള്‍ ദൃശ്യങ്ങള്‍ ചിത്രീകരിച്ചുവെന്നും ഇത് കാണിച്ച് തന്നെ ഭീഷണിപ്പെടുത്തിയതായും പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കി

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: എറണാകുളം വടുതലയില്‍ പന്ത്രണ്ടുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ പീഡന ദൃശ്യങ്ങള്‍ പകര്‍ത്തിയത് അറസ്റ്റിലായ ദമ്പതിമാരായ വര്‍ഷയും ബിബിനും. ദമ്പതിമാര്‍ പീഡനങ്ങള്‍ ദൃശ്യങ്ങള്‍ ചിത്രീകരിച്ചുവെന്നും ഇത് കാണിച്ച് തന്നെ ഭീഷണിപ്പെടുത്തിയതായും പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കി.

എന്നാല്‍, ഈ ദൃശ്യങ്ങള്‍ നീക്കം ചെയ്തുവെന്നാണ് ദമ്പതിമാര്‍ ചോദ്യം ചെയ്യലിനിടെ പൊലീസിനോട് പറഞ്ഞത്.  ഇരുവരുടെയും മൊബൈല്‍ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കി ദൃശ്യങ്ങള്‍ വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് പൊലീസ്. ദമ്പതിമാര്‍ അറസ്റ്റിലായതിന് പിന്നാലെ കേസിലെ ഒന്നാം പ്രതിയായ ലിപിന്‍ കോടതിയില്‍ കീഴങ്ങി.

ലിപിനാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. ലിപിന്‍ വര്‍ഷയുടെയും ബിബിന്റെയും ഉടമസ്ഥതയിലുള്ള കടയിലെ ജീവനക്കാരനാണ്. ദമ്പതിമാരുടെ വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന കുടുംബത്തിലെ പെണ്‍കുട്ടിയാണ് പീഡിപ്പിക്കപ്പെട്ടത്. പെണ്‍കുട്ടി ഒന്നിലധികം തവണ പീഡിപ്പിക്കപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വിൻഡീസ് ഇതിഹാസ ഓൾ റൗണ്ടർ 'സർ ​ഗാരി സോബേഴ്സ്' അന്തരിച്ചു

വിഷ്ണു വിനോദ് നയിക്കും; കേരള ക്രിക്കറ്റ് ടീം പരിശീലന മത്സരങ്ങൾക്കായി ശ്രീനഗറിലേക്ക്

'ആശങ്ക വേണ്ട'... ലമീൻ യമാൽ ലോകകപ്പ് ഫൈനൽ കളിക്കും

ഈ മനുഷ്യൻ... സ്പാനിഷ് ജേഴ്സിയിൽ ലോകകപ്പ് കളിച്ചിരുന്നെങ്കിലോ!

ലോകകപ്പ് ഫൈനൽ: തിങ്കളാഴ്ച അവധി പ്രഖ്യാപിച്ച് കോഴിക്കോട്ടെ ഭവൻസ് സ്കൂൾ