Kerala

പുന: സംഘടനയെന്നാല്‍ ഗ്രൂപ്പ് അടിസ്ഥാനത്തില്‍ വീതം വെപ്പല്ല; ആദ്യം ഗ്രൂപ്പ് പിന്നെ പാര്‍ട്ടി എന്ന സമീപനം മാറണമെന്ന് സുധീരന്‍

പുന: സംഘടനയെന്നാല്‍ ഗ്രൂപ്പ് അടിസ്ഥാനത്തില്‍ പദവികള്‍ വീതം വെക്കലല്ലെന്ന് മുന്‍ കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍. ആദ്യം ഗ്രൂപ്പ്  പിന്നെ പാര്‍ട്ടി എന്ന സമീപനം പാര്‍ട്ടിയെ ദുര്‍ബലമാക്കും

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: പുന: സംഘടനയെന്നാല്‍ ഗ്രൂപ്പ് അടിസ്ഥാനത്തില്‍ പദവികള്‍ വീതം വെക്കലല്ലെന്ന് മുന്‍ കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍. ആദ്യം ഗ്രൂപ്പ്  പിന്നെ പാര്‍ട്ടി എന്ന സമീപനം പാര്‍ട്ടിയെ ദുര്‍ബലമാക്കും. അതിനവസരം നല്‍കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.കേരളത്തിലെ ഗ്രൂപ്പ് അതിപ്രസരം ഇതിനെല്ലാം വിഘാതമായി മാറാതിരിക്കണമെന്നും അങ്ങനെ വരുന്നത് കോണ്‍ഗ്രസിനെ ദുര്‍ബലമാക്കുമെന്നും സുധീരന്‍ പറഞ്ഞു. 

ആദ്യം ഗ്രൂപ്പ് പിന്നെ പാര്‍ട്ടി എന്ന സമീപനം ഒരിക്കലും ഉണ്ടാകരുത്. പാര്‍ട്ടിക്കും ജനഹിതത്തിനും മാത്രം പ്രാധാന്യം കല്‍പ്പിക്കുന്ന സ്ഥിതിയാണ് ആദ്യാവസാനം ഉണ്ടാകേണ്ടത്. സംഘടനാപരമായ നീതി സര്‍വതലത്തിലും ഉറപ്പുവരുത്താന്‍ നേതൃതലത്തിലുള്ളവര്‍ തികഞ്ഞ ജാഗ്രത പാലിക്കണം. നീതി നിഷേധിക്കപ്പെട്ടു എന്ന തോന്നല്‍ ഒരാള്‍ക്ക് പോലും ഉണ്ടാകരുത്. വിശാല മനസ്സോടെ എല്ലാവരെയും ഒന്നായി കണ്ട് ഒറ്റക്കെട്ടായി മുന്നോട്ട് കൊണ്ടുപോകാന്‍ കഴിഞ്ഞാല്‍ കേരളത്തിലെ കോണ്‍ഗ്രസിന്റെ മുന്നേറ്റത്തെ തടയാന്‍ ഒരു ശക്തിക്കുമാകില്ലെന്നും സുധീരന്‍ പറഞ്ഞു

സംസ്ഥാനത്താകട്ടെ ഇടതുമുന്നണി ഭരണം സമ്പൂര്‍ണ പരാജയമാണ്. ഭരണ തകര്‍ച്ച ഉണ്ടെങ്കിലും ഭരണ നേതൃത്വം വഹിക്കുന്ന സിപിഎമ്മിന്റെ സുശക്തമായ സംഘടന സംവിധാനത്തിലൂടെയാണ് അവര്‍ പിടിച്ചുനില്‍ക്കുന്നത്. ക്രിമിനല്‍/കില്ലര്‍ രാജ് നിലനില്‍ക്കുന്ന സംസ്ഥാനമാക്കി കേരളത്തെ സിപിഎം നേതൃത്വം മാറ്റി. നരേന്ദ്രമോഡിയുടെ ഭരണകൂടത്തിന്‍ കീഴില്‍ വളര്‍ന്നുവരുന്ന അതിക്രമങ്ങളും അസഹിഷ്ണുതയും മനുഷ്യാവകാശം ലംഘനങ്ങളും അതേപടി പിണറായി വിജയന്‍ നേതൃത്വം കൊടുക്കുന്ന ഭരണത്തിലും ആവര്‍ത്തിക്കുന്നു എന്ന യാഥാര്‍ഥ്യം ആര്‍ക്കും നിഷേധിക്കാനാവില്ലെന്നും സുധീരന്‍ പറഞ്ഞു.

മനുഷ്യനും മനുഷ്യത്വത്തിനു തെല്ലും വിലകല്‍പ്പിക്കാതെ മനുഷ്യ കശാപ്പ് നടത്തുന്നതും ഇഷ്ടമില്ലാത്തവരെ വകവരുത്തുന്നതുമായ ക്രിമിനല്‍ പ്രവര്‍ത്തനശൈലിയുടെ ഉടമകളായി സിപിഎം നേതൃത്വം മാറി. ഒരേ ശൈലിയുമായി പോകുന്ന ബിജെപിയും സിപിഎമ്മും ഒരേ നാണയത്തിന്റെ ഇരുവശങ്ങളാണ്.പരസ്പരം ആളെ കൊല്ലുമ്പോഴും കോണ്‍ഗ്രസിനെതിരെ ഇവര്‍ക്കുള്ള പൊതു ശത്രുത രണ്ടുകൂട്ടരെയും ബന്ധിപ്പിക്കുന്ന ഘടകമാണ്.ബിജെപിയുടെ കോര്‍പറേറ്റ് പ്രീണന നയം തന്നെയാണ് തന്റെ മുതലാളിത്തപക്ഷ നിലപാടുകളിലൂടെ മുഖ്യമന്ത്രി പിണറായി വിജയന്‍ പിന്തുടരുന്നതെന്നും സുധീരന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മന്ത്രിസഭയിലും എല്‍ഡിഎഫിലും ശരിയായ ചര്‍ച്ച നടന്നില്ല; പിഎം ശ്രീയില്‍ വീഴ്ച സമ്മതിച്ച് സിപിഎം

കെ എസ് ശബരീനാഥന്‍ കവടിയാറില്‍; തിരുവനന്തപുരം കോര്‍പ്പറേഷനിലെ 48 സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്

'ജനങ്ങളുടെ അവകാശങ്ങള്‍ക്കുമേലുള്ള നിയന്ത്രണം'; എസ്‌ഐആറിനെതിരെ തമിഴ്‌നാട് സുപ്രീംകോടതിയിലേയ്ക്ക്

മുസ്ലീംലീഗ് കടലാസില്‍ പൊതിഞ്ഞ പൊട്ടാസ്യം സയനൈഡ്, ഗണേഷ് കുമാര്‍ തറ മന്ത്രി: വെള്ളാപ്പള്ളി

ഐഎസ്ആര്‍ഒയുടെ എല്‍വിഎം 3, സിഎംഎസ് 3 ഉപഗ്രഹ വിക്ഷേപണം വിജയകരം

SCROLL FOR NEXT