Kerala

പുഴയ്ക്ക് തടസം നിന്നാല്‍ ഏതുകെട്ടിടവും പൊളിച്ചുനീക്കും; കയ്യേറ്റക്കാര്‍ക്കെതിരെ നിലപാട് കടുപ്പിച്ച് സബ് കലക്ടര്‍ രേണുരാജ് 

ഇടുക്കിയില്‍ പ്രളയം ആവര്‍ത്തിച്ചതോടെ കയ്യേറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിക്ക് ഒരുങ്ങി ദേവികുളം സബ് കലക്ടര്‍ രേണുരാജ്

Author : സമകാലിക മലയാളം ഡെസ്ക്

ഇടുക്കി:  ഇടുക്കിയില്‍ പ്രളയം ആവര്‍ത്തിച്ചതോടെ കയ്യേറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിക്ക് ഒരുങ്ങി ദേവികുളം സബ് കലക്ടര്‍ രേണുരാജ്. മൂന്നാറില്‍ പുഴയോര കയ്യേറ്റങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് രേണുരാജ് പറഞ്ഞു. പുഴയുടെ ഒഴുക്കിന് തടസം സ്യഷ്ടിക്കുന്ന കെട്ടിടങ്ങളെപ്പറ്റി ജില്ലാ കലക്ടര്‍ക്ക് റിപ്പോര്‍ട്ട് ന്ല്‍കും.പുഴയ്ക്ക് തടസം സൃഷ്ടിക്കുന്ന കെട്ടിടങ്ങള്‍ പൊളിച്ചുനീക്കാനാണ് തീരുമാനമെന്നും രേണുരാജ് പറഞ്ഞു.

 മുതിരപ്പുഴ കരകവിഞ്ഞതോടെ പഴയമൂന്നാറില്‍ വ്യാപകമായി വെള്ളക്കെട്ട് രൂപപ്പെടുകയും നിരവധി വീടുകളില്‍ വെള്ളം കയറുകയും ചെയ്തിരുന്നു. അശാസ്ത്രീയമായ നിര്‍മാണങ്ങളും, പുഴ കയ്യേറ്റവുമാണ് മൂന്നാറിലെ വെള്ളപ്പൊക്കത്തിന്   കാരണമെന്ന്  വിമര്‍ശനം ഉയര്‍ന്നിരുന്നു. മൂന്നാര്‍ ടൗണിലും, പഴയമൂന്നാറിലും  പുഴയുടെ ഒഴുക്കിന് തടസം സൃഷ്ടിക്കുന്ന  നിര്‍മാണങ്ങള്‍ പൊളിച്ചുനീക്കുമെന്ന് രേണുരാജ് പറയുന്നു.

പുഴയോരത്തെ അനധിക്യത കെട്ടിടങ്ങളുടെ കണക്കെടുക്കാന്‍ മൂന്നാര്‍ തഹസില്‍ദാറെ നിയോഗിച്ചിട്ടുണ്ട്. തഹസില്‍ദാരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജില്ലാ കലക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കുമെന്നും രേണുരാജ് പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മെസി വിവാദം: അഗസ്റ്റിൻ സഹോദരന്മാരുടെ വീടുകളിലും സ്ഥാപനങ്ങളിലും റെയ്ഡ്

റഷ്യന്‍ എണ്ണ ഇറക്കുമതി: ഇന്ത്യക്ക് മേല്‍ 100% തീരുവ ചുമത്താന്‍ ലക്ഷ്യമിട്ടുള്ള ബില്ലിന് യുഎസ് കോണ്‍ഗ്രസിന്റെ അംഗീകാരം

'പുറത്തെ ബഹളം ബാധിക്കും, ഞാൻ മെഷീനോ റോബോട്ടോ അല്ല!'

വീണയുടെ 'റെഡ് ബുക്കി'ല്‍ ഫൈജാസുമായുള്ള സാമ്പത്തിക ഇടപാടുകള്‍; കൂടുതല്‍ പണം കൈമാറിയെന്ന് ഇഡി

വരും ദിവസങ്ങളിലും ശക്തമായ മഴ; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്